പോസ്റ്റുകള്‍

ജൂൺ 10, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നല്ലവരാകരുത്; വിശുദ്ധരാകുക

"എന്നിൽ  വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ദുഷ്പ്രേരണ നൽകുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത്  കഴുത്തിൽ  ഒരു വലിയ തിരികല്ല്  കെട്ടി കടലിന്റെ ആഴത്തിൽ താഴ്ത്തപ്പെടുകയായിരിക്കും. പ്രലോഭനങ്ങൾ നിമിത്തം ലോകത്തിന് ദുരിതം! പ്രലോഭനങ്ങൾ ഉണ്ടാകേണ്ടതാണ്, എന്നാൽ, പ്രലോഭനഹേതുവാകുന്നവന് ദുരിതം! നിന്റെ കൈയ്യോ കാലോ നിനക്ക് പാപഹേതുവാകുന്നെങ്കിൽ അത് വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനേക്കാൾ നല്ലത് അംഗഹീനനോ മുടന്തനോ ആയി  ജീവനിലേക്ക് പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണ്  നിനക്ക് ദുഷ് പ്രേരണ കാരണമാകുന്നെങ്കിൽ അത് ചുഴന്നെടുത്തു എറിഞ്ഞു കളയുക. ഇരു കണ്ണുകളോടുംകൂടെ നരകാഗ്നിയിൽ  എറിയപ്പെടുന്നതിനെക്കാൾ നല്ലത്, ഒരു കണ്ണുള്ളവനായി ജീവനിലേക്ക് പ്രവേശിക്കുന്നതാണ്." (മത്തായി 18:6-9) ചിന്ത  ഒട്ടേറെ നന്മകൾ ചെയ്ത് ഒരു വ്യക്തി നല്ലവനെന്ന് പേരുടുക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇങ്ങിനെയുള്ളവർക്ക് എളുപ്പം സംഭവിക്കാവുന്ന ഒരു തെറ്റാണ്, നല്ലവനെന്ന് സമൂഹത്തിൽനിന്നും പേര് കിട്ടുന്നതോടുകൂടി താൻ ദൈവത്തിന്റെ മുന്പിലും നല്ലവനായി എന്ന ചിന്ത. യേശുവിന്റെ കാലത്ത് ജീവിച്ചിര