പ്രതീക്ഷയും യാഥാർത്ഥ്യവും
" അവർ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്തു കാണാനാണ് നിങ്ങൾ മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ വേറെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുല വസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരത്തിലാണുള്ളത്. അല്ലെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ, നിനക്കുമുന്പേ എന്റെ ദൂതനെ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ മുന്പേ പോയി നിനക്കു വഴി ഒരുക്കും." (മത്തായി 11:7-10) വിചിന്തനം പ്രധാനപ്പെട്ട വ്യക്തികൾ സന്ദർശനത്തിനു വരുന്പോൾ അവർ സഞ്ചരിക്കുന്ന വഴി എല്ലാ പ്രതിസന്ധികളും നീക്കി വൃത്തിയാക്കിയിടുന്ന പതിവ് ഇന്നും ലോകത്തിൽ നിലവിലുള്ള ഒന്നാണ്. സ്നാപകയോഹന്നാന്റെ ദൗത്യവും ഇതുതന്നെയായിരുന്നു - ആയിരക്കണക്കിനു വർഷങ്ങളായി ദൈവജനം കാത്തിരുന്ന രക്ഷകന്റെ ആഗമനത്തിനായി പാത ഒരുക്കുക. ലോകത്തിന്റെ തിക്കിലും തിരക്കിലും പെട്ട് രക്ഷകനെ വിസ്മരിച്ച ജനതയുടെ ഹൃദയത്തിൽ അലങ്കോലപ്പെട്ടു കിടക്കുന്നവയെല്ലാം ഒതുക്കി...