യേശുവിനെക്കുറിച്ച് കൂടുതലായി അറിയണം
"നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാൻ അനേകം പേർ പരിശ്രമിച്ചിട്ടുണ്ടല്ലോ. അതാകട്ടെ ആദിമുതൽ തന്നെ വചനത്തിന്റെ ദൃക് സാക്ഷികളും ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്ക് ഏൽപ്പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്. അല്ലയോ, ശ്രേഷ്ടനായ തെയോഫിലോസ്, എല്ലാക്കാര്യങ്ങളും പ്രാരംഭം മുതല്ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്നു എനിക്കും തോന്നി. അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് നിനക്ക് ബോദ്ധ്യം വരാനാണ്." (ലൂക്കാ 1:1-4) വിചിന്തനം കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നാല് ര ച യിതാക്കളിൽ ഒരാളായ വി. ലൂക്കായുടെ സുവിശേഷത്തിന്റെ ആരംഭ ഭാഗമാണ് ഇന്നത്തെ വചനഭാഗം. നാലു സുവിശേഷകരിൽ യേശുവുമായി നേരിട്ട് പരിചയം ഇല്ലാതിരുന്ന ഏകയാളാണ് ലൂക്കാ. വിജാതീയരായ മാതാപിതാകളിൽനിന്നും ജനിച്ച ലൂക്കായാണ് യഹൂദനല്ലാത്ത ഏക സുവിശേഷകനും. പൌലോസ് ശ്ലീഹായുടെ സ്നേഹിതനും സന്തത സഹചാരിയും ആയിരുന്നു ലൂക്കാ. തനിക്കറിവില്ലാത്ത കാര്യങ്ങൾ എഴുതുന്നതിനുമുന്പ് എല്ലാം സൂക്ഷ്മമായി പരിശോധിക്കണമെന്ന് ആഗ്രഹിച്ച സുവിശേഷകൻ, അക്കാലത്ത് യേശുവിനെക്കുറിച്ച് ലഭ്യമായിരു...