ധനവാനായ ലാസർ - മൂന്നാം ഭാഗം
"അപ്പോൾ അവൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയക്കണമേ എന്ന് ഞാൻ അപക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥല ത്ത് വരാതിരിക്കേണ്ടതിന് അവൻ അവർക്ക് സാക്ഷ്യം നൽകട്ടെ. അബ്രാഹം പറഞ്ഞു: അവർക്ക് മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്ക് കേൾക്കട്ടെ. ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല. മരിച്ചവരിൽ ഒരുവൻ ചെന്നുപറഞ്ഞാൽ അവർ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്മാരും പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽനിന്ന് ഒരുവൻ ഉയിർത്താലും അവർക്കു ബോധ്യമാവുകയില്ല." (ലൂക്കാ 17:27-31) വിചിന്തനം ധനവാന്റെയും ലാസറിന്റെയും ഉപമയുടെ ആദ്യഭാഗത്തിലൂടെ സുഖദുഖങ്ങൾ തമ്മിലുള്ള വൈപരീത്യവും, രണ്ടാം ഭാഗത്തിലൂടെ സ്വർഗ്ഗവും നരകവും തമ്മിലുള്ള അന്തരവും നമ്മൾ കണ്ടു. ഈ ഉപമയുടെ അവസാന ഭാഗത്തിലൂടെ നമ്മൾ ചിന്തിക്കുന്നത്, ധനവാനായ ആ വ്യക്തിയെ നരകത്തിൽ എത്തിച്ച പാപത്തെക്കുറിച്ചാണ്. അയാളുടെ പാപത്തെപ്പറ്റി സുവിശേഷകൻ എടുത്തൊന്നും പറയുന്നില്ല. നമ്മൾ കാണുന്ന ധനവാൻ സ്വന്തം സന്പത്തു കൊണ്ട് സുഖമായി ജീവിക്കുന്ന വ്യക്തിയാണ്. അയാൾ ആരിൽ നി...