ഫലവത്തായ ജീവിതം
"നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങൾക്കു നൽകും. ഞാൻ നിങ്ങളോട് കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ." (യോഹന്നാൻ 15:16b-17) വിചിന്തനം ഒട്ടേറെ വിശ്വാസികളിൽ ഇടർച്ച വരുത്തിയിട്ടുള്ള ഒരു വചനമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. തന്റെ നാമത്തിൽ പിതാവിനോട് ചോതിക്കുന്നതെന്തും ലഭിക്കും എന്ന യേശുവിന്റെ വാഗ്ദാനത്തെ ഒരു നിരുപാധികമായ പ്രസ്താവനയായി കരുതി, ദൈവത്തോട് ചോദിക്കുകയും, എന്നാൽ കിട്ടാതെ വരികയും ചെയ്ത ഒറ്റെരെപ്പേർ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്പോൾ ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടാറുണ്ട്. ഇവിടെയൊക്കെ നമ്മൾ കാണാൻ മടിക്കുന്ന, അല്ലെങ്കിൽ കാണാതെ പോകുന്ന ഒരു വാക്കാണ്, "തന്മൂലം". തന്റെ നാമത്തിൽ ചോദിക്കുന്നതെന്തും പിതാവ് നൽകും എന്ന വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നത് നമ്മൾ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിന് വേണ്ടിയാണ്. തന്മൂലം, ആ ആവശ്യത്തിനു ഉതകുന്ന വിധത്തിൽ എന്ത് ചോദിച്ചാലും സ്വർഗീയപിതാവ് തരും എന്ന...