പോസ്റ്റുകള്‍

ജൂൺ 18, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിന്മയെ തിന്മകൊണ്ട് എതിർക്കരുത്

"കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കര സ്ഥ മാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ നിർബ്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്." (മത്തായി 5:38-42) വിചിന്തനം  മറ്റുള്ളവർ നമ്മെ അധിക്ഷേപിക്കുകയോ മുതലെടുക്കാൻ ശ്രമിക്കുകയോ ചെയ്യുന്പോൾ നാമെങ്ങിനെയാണ് പ്രതികരിക്കുക? ഇസ്രായേൽ ജനത്തിന് മോശയിലൂടെ ദൈവം നൽകിയ സദാചാരനിയമങ്ങളിൽ (Moral Laws) ഒന്നിപ്രകാരമായിരുന്നു: "എന്നാൽ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കിൽ ജീവന് പകരം ജീവൻ കൊടുക്കണം. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്ക് പകരം കൈയ്; കാലിനു പകരം കാല്. പൊള്ളലിനു പകരം പൊള്ളൽ. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം" (പുറപ്പാട് 21:23-25). ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വളരെ ക്രൂരമെന്നു തോന്നാവുന്നവയാണ