ദുരഭിമാനത്തിന്റെ അനന്തരഫലങ്ങൾ
"ഹേറോദേ സ് തന്റെ ജന്മദിനത്തിൽ രാജസേവകന്മാർക്കും സഹസ്രാധിപന്മാർക്കും ഗലീലിയിലെ പ്രമാണികൾക്കും വിരുന്നു നൽകിയപ്പോൾ ഹേറോദിയായ്ക്ക് അനുകൂലമായ ഒരവസരം വന്നു ചേർന്നു. അവളുടെ മകൾ വന്ന് നൃത്തം ചെയ്തു ഹേറോദേ സിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവ് പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചു കൊള്ളുക. അതു ഞാൻ നിനക്കു തരും. അവൻ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തുതന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാൻ നിനക്കു തരും. അവൾ പോയി അമ്മയോടു ചോദിച്ചു: ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്. അവൾ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഖിതനായി. എങ്കിലും തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാൻ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവൻ കാരാഗൃഹത്തിൽചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയിൽവച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയെ ഏൽപ്...