തിരിച്ചറിയാതെപോകുന്ന സൌഭാഗ്യങ്ങൾ
"ജറുസലെമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. അവൻ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെമേൽ ഉണ്ടായിരുന്നു. കർത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ അവൻ ദൈവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ടാനങ്ങൾകായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാർ ദൈവാലയത്തിൽ കൊണ്ടുചെന്നു. ശിമയോൻ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: കർത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയക്കണമേ! എന്തെന്നാൽ, സകല ജനതകൾക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്." (ലൂക്കാ 2:25-32) വിചിന്തനം പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് സുവിശേഷകൻ നീതിമാനും ദൈവഭക്തനുമായ ശിമയോനിലൂടെ നമുക്ക് ചൂണ്ടിക്കാട്ടി തരുന്നത്. ഒന്നാമതായി, ദൈവം തന്റെ ജനത്തിന് വെളിപ്പെടുത്തലുകൾ നൽകുന്നത് പരിശുദ്ധാത്മാവി...