പോസ്റ്റുകള്‍

സെപ്റ്റംബർ 6, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുറഞ്ഞ വിലയ്ക്ക് അമൂല്യമായത് ലഭിക്കും

"സ്വർഗ്ഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവൻ അതു മറച്ചു വയ്ക്കുകയും സന്തോഷത്തോടെ തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വർഗ്ഗരാജ്യം നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിക്കു തുല്യം. അവൻ വിലയേറിയ ഒരു രത്നം കണ്ടെത്തുന്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു" (മത്തായി 13:44-46) വിചിന്തനം  വിൽക്കപ്പെടുന്ന വസ്തുവകകളുടെ വില, പ്രത്യേകിച്ച് ഭൂമി പോലുള്ളവയുടെ, നിശ്ചയിക്കുന്നത് വിൽക്കുന്ന വ്യക്തിയുടെയും വാങ്ങുന്ന വ്യക്തിയുടെയും ആവശ്യമനുസരിച്ചാണ്. അത്യാവശ്യത്തിനു വിൽക്കുന്ന വ്യക്തി നടപ്പുവിലയേക്കാൾ കുറച്ചും, അത്യാവശ്യം കൊണ്ടോ വസ്തുവിന്റെ ഭാവി സാധ്യത മനസ്സിലാക്കിയോ വാങ്ങുന്ന വ്യക്തി പലപ്പോഴും നടപ്പുവിലയേക്കാൾ കൂടുതലും നൽകാൻ തയ്യാറായെന്നു വരാം. ഇന്നത്തെ വചനഭാഗത്തിലെ വയലും രത്നവും പ്രത്യക്ഷത്തിൽ കാണുന്നതിലുമേറെ വിലയുള്ളതാണ്. അമൂല്യമായ ഒരു നിധി മറ്റൊരാളുടെ വയലിൽ കണ്ടെത്തുന്ന വ്യക്തിയുടെയും വളരെ വിലമതിക്കുന്ന ഒരു രത്നം മറ്റൊരാളുടെ കൈവശം കണ്ടെത്തുന്ന വ്യാപാരിയുടെയും അവ സ്ഥ  ഒന്നുതന്നെയാണ്. വിൽക്കുന്ന വ്യക്തികൾ നിധിയുടെ...