പോസ്റ്റുകള്‍

ഓഗസ്റ്റ് 9, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജീവജലത്തിന്റെ അരുവികൾ

 "തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തി പറഞ്ഞു: ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും. അവൻ ഇതു പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്‌. അതുവരെയും ആത്മാവ് നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല." (യോഹന്നാൻ 7:37-39) വിചിന്തനം  യഹൂദരുടെ ഇടയിലെ ഏറ്റവും പ്രധാനപ്പെട്ട ആ ഘോ ഷങ്ങളിലൊന്നായിരുന്നു കൂടാരതിരുന്നാൾ. വാഗ്ദത്തഭൂമി കൈവശമാക്കുന്നതിനു മുന്പുള്ള നാൽപതു വർഷങ്ങൾ കൂടാരങ്ങളിൽ വസിച്ചതിന്റെയും, ആ സമയത്ത് കർത്താവിന്റെ ചൈതന്യം അവരോടൊപ്പം സഞ്ചരിച്ച് അവരെ കാത്തുപരിപാലിച്ചതിന്റെയും ഓർമ്മ ആചരിക്കുവാൻ ലോകമെന്പാടുമുള്ള യഹൂദർ ഒരാഴ്ച നീളുന്ന ഈ തിരുനാളിൽ സംബന്ധിച്ചിരുന്നു. പ്രധാനമായും രണ്ടു കാര്യങ്ങൾ ഈ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടിരുന്നു. ഒന്നാമതായി, ദേവാലയത്തിനുചുറ്റും  വലിയ തീപന്തങ്ങൾ  സ്ഥാ പിച്ച് അവ  തിരുനാൾ ദിവസങ്ങളിൽ കത്തിച്