പോസ്റ്റുകള്‍

ജനുവരി 8, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈജിപ്തിലേക്കു പാലായനം

"അവർ പൊയ്ക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പാലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക; ഹേറോദേസ് ശിശുവിനെ വധിക്കാൻ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി; ഹേറോദേസിന്റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തിൽനിന്നു ഞാനെന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്തതു പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്." (മത്തായി 2:13-15) വിചിന്തനം  സ്തുതികളും കാഴ്ചവസ്തുക്കളുമായി ദൈവപുത്രനെ ആരാധിക്കാൻ പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ മാതാവിലും യൌസേപ്പ് പിതാവിലും അത്യധികം ആഹ്ലാദം ജനിപ്പിച്ചിരുന്നിരിക്കണം. എന്നാൽ, ആ സന്തോഷവുമായി ഉറങ്ങാൻ കിടന്ന പരിശുദ്ധ അമ്മയെ വിളിച്ചെഴുന്നേല്പ്പിച്ചത്‌ യൌസേപ്പ് പിതാവിന്റെ ഉത്‌കണ്ഠ നിറഞ്ഞ വിളികളാണ്. കർത്താവിന്റെ ദൂതന്റെ മുന്നറിയിപ്പ് കേട്ട് ഈജിപ്തിലേക്ക് പാലായനം ചെയ്യുന്ന തിരുക്കുടുംബത്തിനു മുന്നിൽ ദുർഘടങ്ങൾ ഏറെയായിരുന്നു. പരിചിതമല്ലാത്ത വഴികളിലൂടെ ദിവസങ്ങളോളം നീണ്ട