പോസ്റ്റുകള്‍

ജൂലൈ 8, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലകളെ മാറ്റുന്ന വിശ്വാസം

"പ്രഭാതത്തിൽ നഗരത്തിലേക്ക് പോകുന്പോൾ അവനു വിശന്നു. വഴിയരികിൽ ഒരു അത്തിവൃക്ഷം കണ്ട് അവൻ അതിന്റെ അടുത്തെത്തി. എന്നാൽ, അതിൽ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവൻ അതിനോട് പറഞ്ഞു: ഇനി ഒരിക്കലും നിന്നിൽ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ഇതുകണ്ട് ശിഷ്യന്മാർ അത്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങിനെ എന്നു ചോദിച്ചു. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്‌താൽ അത്തിവൃക്ഷത്തോട്‌ ഞാൻ ചെയ്തത് മാത്രമല്ല നിങ്ങൾക്ക് ചെയ്യാൻ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലിൽ ചെന്നു വീഴുക എന്ന് നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും. വിശ്വാസത്തോടെ പ്രാർ ത്ഥി ക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും." (മത്തായി 21:18-22) വിചിന്തനം  ഫലങ്ങളില്ല്ലാതെ നിറയെ ഇലകളുമായി തഴച്ചുവളർന്നു നിന്നിരുന്ന അത്തിമരം യേശുവിന്റെ വാക്കുകളുടെ ഫലമായി ഉടൻതന്നെ ഉണങ്ങിപ്പോയി. നമ്മെ സംബന്ധിച്ചിടത്തോളം എന്താണീ ഫലം തരാത്ത, എന്നാൽ ഇലകളാൽ മൂടപ്പെട്ട അത്തിവൃക്ഷം? നമ്മിലെ സ്വഭാവവൈകല്യങ്ങൾക്ക് പലപ്പോഴും ഇത്തരത്തിലുള്ള അത്തിമരങ്ങളുമായി ഒട്ടേറെ സാമ്യമു