പോസ്റ്റുകള്‍

നവംബർ 4, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീതിക്കായി വിശക്കുന്നവർ

" നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും." (മത്തായി 5:6) വിചിന്തനം  നാലാം ഭാഗം - നീതിയും നീതീകരണവും   ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും  അർഹമായത് അവരവർക്ക്  ലഭിക്കുന്നതിനെയാണ്. ഒട്ടേറെ അദ്ധ്വാനിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ധാരാളം പണം സന്പാദിക്കുന്പോൾ, അതിനെ നീതിയായി അല്ലെങ്കിൽ ന്യായമായി ലോകം വീക്ഷിക്കുന്നു. അലസത മൂലമോ പാഴ്ചിലവുകൾ മൂലമോ കഷ്ടപ്പാടുകളും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു വ്യക്തിയെ അതേ ദൃഷ്ടികോണിലൂടെ വീക്ഷിക്കുന്പോൾ, അയാളുടെ ദുരിതവും പട്ടിണിയും നീതിയുടെതന്നെ ഭാഗമാകുന്നു. കഠിനാധ്വാനം ചെയ്യുന്ന വ്യക്തി പട്ടിണികിടക്കുകയും, അലസൻ സുഭിക്ഷമായി കഴിയുകയും ചെയ്യുന്ന സാഹചര്യങ്ങളെ അന്യായമായും നമ്മൾ കണക്കാക്കുന്നു. നല്ലതു ചെയ്യുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കണമെന്നും, തിന്മയായതു പ്രവർത്തിക്കുന്നവർ ശിക്ഷിക്കപ്പെടണം എന്നുമുള്ളത് ലോകനീതിയുടെ ഒരു അവിഭാജ്യഘടകമാണ്. ഇന്നത്തെ സുവിശേഷഭാഗ്യത്തിൽ ഈശോ വാഗ്ദാനം ചെയ്യുന്നത് ...