പോസ്റ്റുകള്‍

സെപ്റ്റംബർ 15, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അന്യന്റെ കൃഷിയിടങ്ങളിൽ അധ്വാനിക്കണം

"വീണ്ടും ഞാൻ നിങ്ങളോട് പറയുന്നു, ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും." (മത്തായി 18:19) വിചിന്തനം  വിഷമസന്ധികളിലൂടെ കടന്നുപോകുന്പോൾ പ്രശ്നപരിഹാരത്തിനായി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാണ് നമ്മിൽ ഏറെപ്പേരും. എന്നാൽ, പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് നാമുദ്ദേശിക്കുന്ന ഉത്തരം ദൈവത്തിൽനിന്നും നമുക്ക് ലഭിക്കാറില്ല. സുവിശേഷത്തിൽ പലയിടങ്ങളിലും ഈശോ വളരെ വ്യക്തമായി നമുക്ക് പ്രാർത്ഥനയുടെ ശക്തിയെപ്പറ്റിയുള്ള പ്രബോധനങ്ങൾ തരുന്നുണ്ട്. എന്തുചോദിച്ചാലും തരുന്ന ഒരു സ്നേഹപിതാവായാണ്  അത്യുന്നതങ്ങളിൽ വാഴുന്ന പിതാവായ ദൈവത്തെ പുത്രനായ ഈശോ വരച്ചുകാട്ടുന്നത്. പക്ഷേ ദൈവസന്നിധിയിൽ ആവശ്യങ്ങളുമായി ചെല്ലുന്പോൾ, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുവാൻ ചില നിബന്ധനകളും ഈശോ വയ്ക്കുന്നുണ്ട്‌. പകയും വിദ്വേഷവും ഉപേക്ഷിച്ച്, വിശ്വാസത്തോടെ, പുത്രനായ യേശുവിന്റെ നാമത്തിൽ ചോദിക്കണം എന്നാണ് ഈശോ നമ്മെ ഉത്ബോധിപ്പിക്കുന്നത്. ഇന്നത്തെ വചനഭാഗം ദൈവത്തിനുമുൻപിൽ സ്വീകാര്യമായ മറ്റൊരു വിധത്തിലുള്ള പ്രാർത്ഥനയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. ഭൂമിയിൽ രണ്ട