ഉയർച്ചയിലേക്കുള്ള വഴി
"ക്ഷണിക്കപ്പെട്ടവർ പ്രമുഖ സ്ഥാ നങ്ങൾ തിരഞ്ഞെടുക്കുന്നതു കണ്ടപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാൽ, പ്രമുഖ സ്ഥാ നത്ത് കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നേക്കാൾ ബഹുമാന്യനായ ഒരാളെ അവൻ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവൻ വന്ന്, ഇവന് സ്ഥലം കൊടുക്കുക എന്നു നിന്നോട് പറയും. അപ്പോൾ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാന ത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുന്പോൾ അവസാനത്തെ സ്ഥാന ത്ത് പോയി ഇരിക്കുക. ആതിഥേയൻ വന്നു നിന്നോട്, സ്നേഹിതാ, മുന്പോട്ട് കയറിയിരിക്കുക എന്നു പറയും. അപ്പോൾ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുന്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും ."(ലൂക്കാ 14:7-11) വിചിന്തനം പ്രഥമദൃഷ്ടിയിൽ, പാലിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടുള്ള ഒന്നാണ് ഇന്നത്തെ വചനഭാഗം. നമ്മിൽ ആരാണ് ഏറ്റവും ഒടുവിലത്തെ ആളാവാൻ ഇഷ്ടപ്പെടുന്നത്? ഇതു വായിക്കുന്ന പലരിലും ഉണ്ടായേക്കാവുന്ന ഒരു തെറ്റിധാരണ, യേശുവിന്റെ വചനങ്ങൾ പാലിച്ചു ജീവിക...