പോസ്റ്റുകള്‍

സെപ്റ്റംബർ 12, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൈ നീട്ടുക; അവൻ കൈനീട്ടി.

"മറ്റൊരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലതു കൈ ശോഷിച്ച ഒരുവൻ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവിൽ കുറ്റമാരോപിക്കാൻ പഴുതുനോക്കി, സാബത്തിൽ അവൻ രോഗശാന്തി നൽകുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവൻ അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയിട്ട്, കൈ ശോഷിച്ചവനോട് പറഞ്ഞു: എഴുന്നേറ്റ് നടുവിൽ വന്നു നിൽക്കുക. അവൻ എഴുന്നേറ്റു നിന്നു. യേശു അവരോടു പറഞ്ഞു: ഞാൻ നിങ്ങളോട് ചോദിക്കുന്നു, സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദീയം? അവിടെ കൂടിയിരുന്ന എല്ലാവരുടെയും നേരെ നോക്കികൊണ്ട്‌ അവൻ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവൻ കൈ നീട്ടി. അതു സുഖപ്പെട്ടു. അവർ രോഷാകുലരായി, യേശുവിനോട് എന്താണ് ചെയ്യേണ്ടത് എന്ന് പരസ്പരം ആലോചിച്ചു." (ലൂക്കാ 6:6-11) വിചിന്തനം  സാബത്തിനെ ചൊല്ലി യേശുവും ഫരിസേയരും തമ്മിൽ നടത്തുന്ന മറ്റൊരു ഏറ്റുമുട്ടലാണ് ലൂക്കാ സുവിശേഷകൻ ഇന്നത്തെ വചനഭാഗത്തിലൂടെ വിവരിക്കുന്നത്. പക്ഷേ തർക്കങ്ങൾക്കും ഗൂഡാലോചനകൾക്കും ഒക്കെ ഉപരിയായ ഒന്ന് ആ സിനഗോഗിൽ സംഭവിച്ചിരുന്നു. അവസരം കിട്ടുന്പോഴെല്ലാം ഫരിസേയരെ ചൊടിപ്പ