നല്ലതാണ്, പക്ഷേ ഞങ്ങൾക്കു വേണ്ടാ!
"യേശു മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോൾ ശവക്കല്ലറകളിൽ നിന്ന് ഇറങ്ങി വന്ന രണ്ടു പിശാചുബാധിതർ അവനെ കണ്ടുമുട്ടി. ആർക്കും ആ വഴി സഞ്ചരിക്കാൻ സാധിക്കാത്തവിധം അവർ അപകടകാരികളായിരുന്നു. അവർ അട്ടഹസിച്ചു പറഞ്ഞു: ദൈവപുത്രാ, നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? സമയത്തിനുമുന്പ് ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ? അവരിൽനിന്ന് അല്പമകലെ ഒരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. പിശാചുക്കൾ അവനോട് അപേക്ഷിച്ച്: നീ ഞങ്ങളെ പുറത്താക്കുന്നെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്കയക്കണമേ! അവൻ പറഞ്ഞു: പോയ്ക്കൊള്ളുവിൻ. അവ പുറത്തു വന്നു പന്നികളിൽ പ്രവേശിച്ചു. പന്നിക്കൂട്ടം മുഴുവൻ കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന് കടലിൽ മുങ്ങിച്ചത്തു. പന്നിമേയ്ക്കുന്നവർ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാക്കാര്യങ്ങളും, പിശാചുബാധിതർക്കു സംഭവിച്ചതും അറിയിച്ചു. അപ്പോൾ, പട്ടണംമുഴുവൻ യേശുവിനെ കാണാൻ പുറപ്പെട്ടുവന്നു. അവർ അവനെ കണ്ടപ്പോൾ തങ്ങളുടെ അതിർത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു." (മത്തായി 8:28-34) വിചിന്തനം ഗദറായാരുടെ ദേശത്ത് ആൾക്കാരെ വഴിനടക്കാൻപോലും അനുവദിക്കാതെ ഒട്ടേറെ ബുദ്ധിമുട്ടിച്ചിരുന്ന അപകടകാ...