പോസ്റ്റുകള്‍

ജൂലൈ 11, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലോകത്തിന്റെ പ്രകാശം

"യേശു വീണ്ടും അവരോടു പറഞ്ഞു: ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. അപ്പോൾ ഫരിസേയർ പറഞ്ഞു: നീ തന്നെ നിനക്കു സാക്ഷ്യം നൽകുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. യേശു പ്രതിവചിച്ചു: ഞാൻ തന്നെ എനിക്ക് സാക്ഷ്യം നല്കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നുവെന്നോ എവിടേക്ക് പോകുന്നുവെന്നോ നിങ്ങൾ അറിയുന്നില്ല. നിങ്ങളുടെ വിധി മാനുഷികമാണ്‌. ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിക്കുന്നെങ്കിൽത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാൻ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോട് കൂടെയുണ്ട്. രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്ന് നിങ്ങളുടെ നിയമത്തിൽ എഴുതിയിട്ടുണ്ടല്ലോ. എന്നെക്കുറിച്ച് ഞാൻ തന്നെ സാക്ഷ്യം നല്കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്കുന്നു. അപ്പോൾ അവർ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങൾ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്ന...