പോസ്റ്റുകള്‍

ജനുവരി 20, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പഴയ വസ്ത്രത്തിൽ പുതിയ കഷണം

" യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകൾ വന്ന് യേശുവിനോട് ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാർ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? യേശു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ഉപവസിക്കാൻ സാധിക്കുമോ? മണവാളൻ കൂടെയുള്ളിടത്തോളം കാലം അവർക്ക് ഉപവസിക്കാനാവില്ല. മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും. ആരും പഴയ വസ്ത്രത്തിൽ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങിനെ ചെയ്‌താൽ തുന്നിച്ചേർത്ത കഷണം അതിൽനിന്നു കീറിപ്പോരുകയും കീറൽ വലുതാകുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പുതിയ തോൽക്കുടങ്ങളിൽ ഒഴിച്ചുവക്കാറില്ല. അങ്ങിനെ ചെയ്‌താൽ തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ വേണം." (മർക്കോസ് 2:18-22) വിചിന്തനം  കാലങ്ങളായി ശീലിച്ച ചില പ്രവർത്തികൾ നമ്മുടെ ജീവിതചര്യയുടെ ഒരു ഭാഗമായി ക്രമേണ മാറാറുണ്ട്. ആവർത്തനംകൊണ്ടുള്ള പരിചയംമൂലം യാതൊരു അനിശ്ചിതത്ത്വങ്ങളും ആകുലതകളും കൂടാതെ ചെയ്യാൻ സാധിക്കുന്നതുകൊണ്ട് അവയിൽനിന്നും മാറി മറ്