പോസ്റ്റുകള്‍

ഓഗസ്റ്റ് 18, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വ്യഥകളിൽനിന്നും വിമോചനം

"വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിൻതുടർന്നു. പന്ത്രണ്ടു വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തുപോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ  സ്ഥിതി  മെച്ചപ്പെടുകയല്ല, കൂടുതൽ മോശമാവുകയാണ് ചെയ്തത്. അവൾ യേശുവിനെക്കുറിച്ച് കേട്ടിരുന്നു. ജനക്കൂട്ടത്തിന്റെ ഇടയിലൂടെ അവൾ അവന്റെ പിന്നിൽ ചെന്ന് വസ്ത്രത്തിൽ സ്പർശിച്ചു. അവന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽമാത്രം മതി, ഞാൻ സുഖം പ്രാപിക്കും എന്നവൾ വിചാരിച്ചിരുന്നു. തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താൻ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവൾക്കു ശരീരത്തിൽ അനുഭവപ്പെട്ടു. യേശുവാകട്ടെ, തന്നിൽനിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞു പെട്ടെന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്? ശിഷ്യന്മാർ അവനോടു പറഞ്ഞു: ജനം മുഴുവൻ നിനക്കുചുറ്റും തിക്കിക്കൂടുന്നത് കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്പർശിച്ചത് എന്ന് നീ ചോദിക്കുന്നുവോ? ആരാണ് അത് ചെയ്തതെന്നറിയാൻ അവൻ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞു ഭയന്നുവിറച്ച് അവന്റെ കാൽക്കൽവീണ് സത്യം തുറന്നു പറഞ്ഞ...