പോസ്റ്റുകള്‍

ജൂൺ 20, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മരങ്ങളെപ്പോലിരിക്കുന്ന മനുഷ്യർ

"പിന്നീട് അവൻ ബേത് സയ്ദായിലെത്തി. കുറേപ്പേർ ഒരു അന്ധനെ അവന്റെയടുത്തു കൊണ്ടുവന്ന്, അവനെ സ്പർശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു. അവൻ അന്ധനെ കൈയ്ക്ക് പിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. അവന്റെ കണ്ണുകളിൽ തുപ്പിയശേഷം അവന്റെമേൽ കൈകൾവച്ചുകൊണ്ട് ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ? നോക്കിയിട്ട് അവൻ പറഞ്ഞു: ഞാൻ മനുഷ്യരെക്കാണുന്നുണ്ട്. അവർ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു. വീണ്ടും യേശു അവന്റെ കണ്ണുകളിൽ കൈകൾവച്ചു. അവൻ സൂക്ഷിച്ചുനോക്കി; കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവൻ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു. ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു അവനെ വീട്ടിലേക്കയച്ചു." (മർക്കോസ് 8: 22-26) വിചിന്തനം  യേശുവിന്റെതായി സുവിശേഷത്തിൽ കാണുന്ന അത്ഭുതങ്ങളിൽനിന്നും തികച്ചും വ്യസ്ത്യസ്തമായ ഒന്നാണ്, വളരെ ചുരുങ്ങിയ വാക്കുകളിൽ സുവിശേഷകൻ വിവരിച്ചിരിക്കുന്ന ഇന്നത്തെ വചനഭാഗം. അസാധാരണമായ ഒരാവശ്യവുമായാണ് കുറേപ്പേർ ഒരു അന്ധനെ യേശുവിന്റെ അടുത്ത് കൊണ്ടുവരുന്നത്. കാഴ്ച നൽകണം എന്നല്ല, അയാളെ സ്പർശിക്കണം എന്നാണ് അവർ യേശുവിനോട് അപേക്ഷിക്കുന്നത്. യേശുവും അയാളോട് ഇ