വീണ്ടെടുക്കപ്പെടേണ്ട കാഴ്ചശക്തി
" അവർ ജറീക്കോയിലെത്തി. അവൻ ശിഷ്യരോടും വലിയൊരു ജനാവലിയോടുംകൂടെ ജറീക്കോ വിട്ടുപോകുന്പോൾ തിമെയൂസിന്റെ പുത്രനായ ബർതിമേയൂസ് എന്ന അന്ധയാചകൻ വഴിയരുകിൽ ഇരിപ്പുണ്ടായിരുന്നു. നസറായനായ യേശുവാണ് പോകുന്നതെന്നറിഞ്ഞപ്പോൾ അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ! നിശബ്ദനായിരിക്കുവാൻ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാൽ, അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! യേശു പെട്ടെന്ന് നിന്നിട്ട് പറഞ്ഞു: അവനെ വിളിക്കുക. അവർ അന്ധനെ വിളിച്ചു അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേൽക്കുക; യേശു നിന്നെ വിളിക്കുന്നു. അവൻ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുച്ചാടി യേശുവിന്റെ അടുത്തെത്തി. യേശു ചോദിച്ചു: ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധൻ അവനോട് പറഞ്ഞു: ഗുരോ, എനിക്ക് കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നീ പൊയ്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തൽക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ യേശുവിനെ അനുഗമിച്ചു. " (മർക്കോസ് 10:46-52) ചിന്ത എന്തിനാണ് യേശു ബർതിമേയൂസ് എന്ന ആ അന്ധനോട് അവന്റെ ആഗ്രഹമെന്താണെന്ന് ച...