പോസ്റ്റുകള്‍

മേയ് 27, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദാസനായ യജമാനൻ

"യേശു അവരെ അടുത്ത് വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നു എന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ." (മാർക്കോസ് 10: 42-45) ചിന്ത   അധികാരങ്ങളും പദവികളും വഹിക്കുന്നവരിൽ നിന്ന് ദൈവം എന്താണ് ആഗ്രഹിക്കുന്നത്? നാമെല്ലാവരും ഒരർത്ഥത്തിൽ അധികാരികളാണ്. നമ്മുടെ അധികാരപരിധിയിൽ വലിപ്പചെറുപ്പങ്ങളുണ്ടാവാം. പക്ഷെ, ആർക്കെങ്കിലും മേലെ എന്തിനെങ്കിലും മേലെ അഞ്ജാശക്തി ഉള്ളവരാണ് നാമെല്ലാവരും. പ്രപഞ്ചത്തിലുള്ള സകലതിനും മീതെ ദൈവം നമുക്ക് അധികാരം നൽകിയിരിക്കുന്നതായി ഉൽപ്പത്തി പുസ്തകത്തിലും കാണാവുന്നതാണ് (ഉൽപത്തി  1:28). എന്താണ് ഈ അധികാരങ്ങളുടെയെല്ലാം അർഥം?  ഈ ഭൂമിയിൽ ലൗകീകമായ ഒരു രാജ്യം യേശു പടുത്തുയർത...