പോസ്റ്റുകള്‍

ഡിസംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു പുതിയ തുടക്കം

"ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേര് യോഹന്നാൻ എന്നാണ്. അവൻ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നൽകാൻ; അവൻ വഴി എല്ലാവരും വിശ്വസിക്കാൻ. അവൻ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം നല്കാൻ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നല്കി. അവർ ജനിച്ചതു രക്തത്തിൽനിന്നോ ശാരീരികാഭിലാഷത്തിൽനിന്നോ പുരുഷന്റെ ഇച്ച യിൽനിന്നോ അല്ല. ദൈവത്തിൽനിന്നത്രേ." (യോഹന്നാൻ 1:6-13) വിചിന്തനം  ജീവിതവ്യാപാരങ്ങളിൽ ഉന്നതി പ്രാപിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ചെയ്യുന്ന ഒന്നാണ് കണക്കെടുപ്പ്. ഒരു നിശ്ചിത കാലയളവ് അവസാനിക്കുന്പോൾ നമ്മുടെ പ്രവർത്തനത്തെ വിലയിരുത്തുന്നത് ആ കാലഘട്ടത്തിൽ നാമെന്തു നേടി എന്നു നമുക്ക് മനസ്സിലാക്കി തരുന്നു. ഒപ്പംതന്നെ, വരുംകാലങ്ങളിലുള്ള നമ്മുടെ

തകർച്ചകളെ ദൈവത്തിൽ ആശ്രയിക്കാനുള്ള അവസരങ്ങളാക്കണം

"ഫനുവേലിന്റെ പുത്രിയും ആഷേർവംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവൾ കന്യകാപ്രായം മുതൽ ഏഴു വർഷം ഭർത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുകയായിരുന്നു. അവൾ അപ്പോൾത്തന്നെ മുന്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലേമിൽ രക്ഷ പ്രതീക്ഷിച്ചു കൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. കർത്താവിന്റെ നിയമപ്രകാരം എല്ലാം നിവർത്തിച്ചശേഷം അവർ സ്വനഗരമായ ഗലീലിയിലെ നസറ ത്തിലേക്ക് മടങ്ങി. ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെമേൽ ഉണ്ടായിരുന്നു." (ലൂക്കാ 2:36-40) വിചിന്തനം  നിരവധി  പദ്ധതികൾ നമ്മുടെ ഭാവിജീവിതത്തിനായി വിഭാവനം ചെയ്യുകയും അവയെല്ലാം  ഫലമണി യുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതിവച്ചിരിക്കുന്ന  അർത്ഥങ്ങൾ ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമാകുന്

തിരുക്കുടുംബം

" ഹെറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തിൽവച്ചു കർത്താവിന്റെ ദൂതൻ ജോസഫിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് മടങ്ങുക; ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞു. അവൻ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്ക് പുറപ്പെട്ടു. മകൻ അർക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായിൽ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കു പോകാൻ ജോസഫിനു ഭയമായി. സ്വപ്നത്തിൽ ലഭിച്ച മുന്നറിയിപ്പ് അനുസരിച്ച് അവൻ ഗലീലി പ്രദേശത്തേക്ക് പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാൻ, നസ്രത്ത് എന്ന പട്ടണത്തിൽ അവൻ ചെന്നു പാർത്തു." (മത്തായി 2:19-23) വിചിന്തനം  അനാദികാലം മുതൽ മനുഷ്യൻ ഹൃദയത്തിൽ ശ്രവിച്ച ദൈവസ്വരം, മനുഷ്യന്റെ കാതുകൾക്ക് ശ്രവ്യമായപ്പോൾ, അവന്റെ യുക്തിക്ക് ഗ്രാഹ്യമായപ്പോൾ, അതു കേൾക്കാനുള്ള ഭാഗ്യം ലഭിച്ചത് ജോസഫിനും മറിയത്തിനുമാണ്. മനുഷ്യരെ പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിക്കുന്നതിനായി ഭൂമിയിൽ ജന്മമെടുത്ത വചനം ആദ്യം ചെയ്തത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനവും മാനുഷികവ്യക

അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം

"ജ്ഞാനികൾ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരിൽനിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവൻ ബേത് ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതിൽ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.  ഇങ്ങനെ, ജറെമിയാ പ്രവാചകൻവഴി അരുളി ചെയ്യപ്പെട്ടതു പൂർത്തിയായി: റാമായിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ, അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു." (മത്തായി 2:16-18) വിചിന്തനം  ലോകത്തിൽ മനുഷ്യർ അനുഭവിക്കുന്ന സഹനങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ പലപ്പോഴും ഉത്തരമില്ലാത്ത കടംകഥകളാണ്. പ്രത്യേകിച്ച്, നിഷ്കളങ്കരും നിസ്സഹായരുമായ മനുഷ്യർ അനുഭവിക്കുന്ന ദുരവസ്ഥകളും വേദനകളും നമ്മിൽ ഒട്ടേറെ ചിന്താകുഴപ്പങ്ങളും സംശയങ്ങളും ജനിപ്പിക്കാറുണ്ട്. ഒട്ടേറെ ആളുകൾക്ക് ദൈവത്തെയും മനുഷ്യനോടുള്ള അവിടുത്തെ അനന്തമായ സ്നേഹത്തെയുംപറ്റി മനസ്സിലാക്കാൻ സഹനം തടസ്സമാകാറുണ്ട്. ഇന്നത്തെ വചനഭാഗത്തിൽ, പ്രത്യക്ഷ്യത്തിൽ നീതിരഹിതവും അനാവശ്യവും ആയ ഒരു കൂട്ടക്കൊലയെപ്പറ്റിയാണ് നമ്മൾ ശ്രവിക്കുന്നത്. രക്ഷകനായ ദൈവം

ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു

" ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല." (യോഹന്നാൻ 1:1-5) വിചിന്തനം  ഗലീലിയിലെ പട്ടണമായ ബെത് സെയിദാ ആയിരുന്നു സെബദീപുത്രന്മാരായ യോഹന്നാന്റെയും യാക്കോബിന്റെയും ജന്മദേശം. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു യോഹന്നാൻ. ഇതുമൂലമായിരിക്കാം, യേശു സുവിശേഷത്തിലുടനീളം യോഹന്നാനോട് ഒരു പ്രത്യേക വാത്സല്യം കാണിക്കുന്നത്. യുവാവായ യോഹന്നാന്, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച്, വലിയ ജനക്കൂട്ടത്തിന്റെ അകന്പടിയോടെ പാലസ്തീനായിൽ ചുറ്റി സഞ്ചരിച്ചിരുന്ന യേശു ഒരു അത്ഭുത കഥാപാത്രമായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ, പരിശുദ്ധ അമ്മയുടെ കൈപിടിച്ച് കാൽവരി മലയിലെ ത്യാഗബലിക്ക് സാക്ഷ്യം വഹിച്ച യോഹന്നാനിൽ ആ ദൃശ്യം ഒട്ടേറെ ആശയകുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നിരിക്കണം. കുരിശിൽ കിടന്നുകൊണ്ട് തന്റെ പ്രിയശിഷ്യന്റെ മ

എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ?

"ഹേറൊദേസ് രാജാവിന്റെ കാലത്ത് യൂദയായിലെ ബേത് ലെഹെമിൽ യേശു ജനിച്ചപ്പോൾ പൌരസ്ത്യദേശത്തുനിന്നു ജ്ഞാനികൾ ജറുസലെമിലെത്തി. അവർ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി  ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രംകണ്ട് ആരാധിക്കാൻ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹെറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവൻ പ്രധാനപുരോഹിതന്മാരെയും ജനത്തിന്റെയിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവർ പറഞ്ഞു: യൂദയായിലെ ബേത് ലെഹെമിൽ. പ്രവാചകൻ എഴുതിയിരിക്കുന്നു: യൂദയായിലെ ബേത് ലെഹെമേ, നീ യൂദയായിലെ പ്രമുഖനഗരങ്ങളിൽ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവൻ നിന്നിൽനിന്നാണ് ഉത്ഭവിക്കുക." (മത്തായി 2:1-6) വിചിന്തനം  ഒട്ടനവധിയായ പ്രതീക്ഷകൾക്കും മാസങ്ങൾനീണ്ട ഒരുക്കങ്ങൾക്കുംശേഷം ക്രിസ്തുമസ് വന്നുപോയി. ആഘോഷങ്ങളും സദ്യവട്ടങ്ങളും കഴിഞ്ഞു, സമ്മാനങ്ങൾ പഴകി, സന്തോഷം മങ്ങി; ഓർമ്മകൾ അയവിറക്കിക്കൊണ്ട് ലോകം അതിന്റെ പതിവ് രീതികളിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തിലാണ് പൌരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികൾ ഹേറോദെസിനോട് ചോദിക്കു

അവർ അതിവേഗം പോയി ശിശുവിനെ കണ്ടു

"ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്വം അവരുടെമേൽ പ്രകാശിച്ചു. അവർ വളരെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു; ഭയപ്പെടേണ്ടാ, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. പെട്ടെന്ന്, സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം! ദൂതന്മാർ അവരെവിട്ട്, സ്വർഗ്ഗത്തിലേക്ക് പോയപ്പോൾ ആട്ടിടയന്മാർ പരസ്പരം പറഞ്ഞു: നമുക്ക് ബേത്ലെഹെംവരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം. അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു. അനന്തരം, ശിശുവിനെക്കുറിച്ചു തങ്ങളോടു പറയപ്പെട്ട കാര്യങ്ങ

സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല

"അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല്പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുന്പോൾ ആദ്യത്തെ ഈ പേരെഴുത്ത് നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്ക് പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്ന് യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി. അവിടെയായിരിക്കുന്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു  സ്ഥ ലം ലഭിച്ചില്ല." (ലൂക്കാ 2:1-7)  വിചിന്തനം  ആയിരക്കണക്കിന് വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോകത്തിന്റെ രക്ഷകൻ ഭൂജാതനായപ്പോൾ ലോകത്തിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് സുവിശേഷകൻ വിവരിക്കുന്നത് വളരെ ലളിതമായ വാക്കുകളിലൂടെയാണ്, "സ ത്രത്തിൽ അവർക്കു  സ്ഥ ലം ലഭിച്ചില്ല ". ജോസഫിന്റെയും മറിയത്തിന്റെയും ദാരിദ്ര്യം മാത്രമല്ല ഈശോ ഒരു കാലിത്തൊഴുത്

കർത്താവിന്റെ കരത്തിന്റെ കീഴിൽ

"എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയൽകാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച് ഛേ ദനത്തിന് വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരുനല്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. അവർ അവളോട്‌ പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേരില്ലല്ലോ. ശിശുവിന് എന്ത് പേരുനല്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അത്ഭുതപ്പെട്ടു. തൽക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി. അയൽക്കാർക്കെല്ലാം ഭയമുണ്ടായി: യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു" (ലൂക്കാ 1:57-66) വിചിന്തനം  പാപം ചെയ്ത് ദൈവത്തിൽനിന്നും

പരീക്ഷണങ്ങളും പ്രലോഭനങ്ങളും

പരീക്ഷണങ്ങളും പ്രലോഭനങ്ങളും  (ക്രിസ്തുമതം വളരെ ലളിതമാണ് - മനുഷ്യനായി പിറക്കുകയും, മരിച്ചവരിൽനിന്നും ഉയിർക്കുകയും ചെയ്ത ജീവനുള്ള ദൈവമായ യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനവും, കേന്ദ്രവും, സാരാംശവും. ഇതുപോലെ വേറൊരു മതം ലോകത്തെങ്ങുമില്ല; അതുകൊണ്ടുതന്നെ, ക്രിസ്തുമത വിശ്വാസം വളരെ സങ്കീർണ്ണവുമാണ്. വിശ്വാസത്തെക്കുറിച്ചും ആചാരനുഷ്ടാങ്ങളെക്കുറിച്ചും ധാരാളം സംശയങ്ങൾ പലപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകാറുണ്ട്. എന്തിനാണ് പ്രാർത്ഥിക്കുന്പോൾ മുട്ടുകുത്തുന്നത് എന്ന കുട്ടികളുടെ സംശയം മുതൽ കുന്പസാരത്തിനു വൈദീകൻ ആവശ്യമുണ്ടോ എന്ന മുതിർന്നവരുടെ സംശയങ്ങൾക്കു വരെ ഉത്തരമില്ലാതെ വിഷമിക്കുന്ന ധാരാളംപേർ നമ്മുടെ ഇടയിലുണ്ട്. സംശയങ്ങൾ ഉണ്ടാകുന്പോൾ അവ ചോദിക്കുന്നതു പോയിട്ട്, സംശയങ്ങൾ ഉണ്ടാകുന്നതുപോലും ഒരു പാപമായി ചിത്രീകരിക്കുന്ന ഒരവസ്ഥ നമ്മുടെ ഇടയിൽ നിലവിലുണ്ടുതാനും. എന്നാൽ, സംശയങ്ങൾ രണ്ടു വിധത്തിലാകാം: ഒന്ന്, മനപൂർവം വിശ്വാസത്തെ കരിതേയ്ക്കാനും മറ്റുള്ളവരിൽ തെറ്റിദ്ധാരണ ജനിപ്പിക്കാനും വേണ്ടി പടച്ചുവിടുന്ന അസംബന്ധങ്ങൾ; രണ്ടാമതായി, ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കൂടുതൽ അറിയണം എന്ന ആഗ്രഹത്തിൽനി

സകല തലമുറകൾക്കും ഭാഗ്യവതി

"മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾമുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തിൽനിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾകൊണ്ട്‌ സംതൃപ്തരാക്കി; സന്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. തന്റെ പിതാക്കന്മാരായ അബ്രാഹത്തിനോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചു തന്നെ. മറിയം അവളോടുകൂടെ മൂന്നുമാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി." (ലൂക്കാ 1:46-56) വിചിന്തനം  താൻ അനുദിനജീവിതത്തിൽ കണ്ടുമുട്ടുന്നവരെയും തന്നോട് ഇടപഴകുന്നവരെയും  സന്തോഷം കൊണ്ട് നിറയ്ക്കുന്നതിനു പര

നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌

"ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലന്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത്‌ പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി." (ലൂക്കാ 1:39-45) വിചിന്തനം  ദൈവമാതാവാകുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ പരിശുദ്ധ അമ്മ ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശനസമയംവരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും ഉണ്ടായിരുന്നിരിക്കണം. എന്നാൽ, ദൈവഹിതത്തിനു തലകുനിച്ചശേഷം മറിയം തന്റെ എല്ലാ പദ്ധതികളും ഉപേക്ഷിച്ച്,

ഇതാ കർത്താവിന്റെ ദാസി!

" ആറാം മാസം ഗബ്രിയേൽദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ! ഈ വചനംകേട്ട് അവൾ വളരെ അസ്വസ്ഥയായി. എന്താണ് ഈ അഭിവാദനത്തിന്റെ അർത്ഥം എന്നവൾ ചിന്തിച്ചു. ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവൻ വലിയവൻ ആയിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ

പ്രതീക്ഷയും യാഥാർത്ഥ്യവും

" അവർ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്തു കാണാനാണ് നിങ്ങൾ മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ വേറെ എന്തു കാണാനാണ് നിങ്ങൾ പോയത്? മൃദുല വസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരത്തിലാണുള്ളത്. അല്ലെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ, നിനക്കുമുന്പേ എന്റെ ദൂതനെ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ മുന്പേ പോയി നിനക്കു വഴി ഒരുക്കും." (മത്തായി 11:7-10) വിചിന്തനം  പ്രധാനപ്പെട്ട വ്യക്തികൾ സന്ദർശനത്തിനു വരുന്പോൾ അവർ സഞ്ചരിക്കുന്ന വഴി എല്ലാ പ്രതിസന്ധികളും നീക്കി വൃത്തിയാക്കിയിടുന്ന പതിവ് ഇന്നും ലോകത്തിൽ നിലവിലുള്ള ഒന്നാണ്. സ്നാപകയോഹന്നാന്റെ ദൗത്യവും ഇതുതന്നെയായിരുന്നു - ആയിരക്കണക്കിനു വർഷങ്ങളായി ദൈവജനം കാത്തിരുന്ന രക്ഷകന്റെ ആഗമനത്തിനായി പാത ഒരുക്കുക. ലോകത്തിന്റെ തിക്കിലും തിരക്കിലും പെട്ട് രക്ഷകനെ വിസ്മരിച്ച ജനതയുടെ ഹൃദയത്തിൽ അലങ്കോലപ്പെട്ടു കിടക്കുന്നവയെല്ലാം ഒതുക്കി

ദൈവം നമ്മോടുകൂടെ

" യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനുമുന്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നും മോചിപ്പിക്കും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻ മുഖേന അരുളിച്ചെയ്തതു പൂർത്തിയാകാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. ജോസഫ് നിദ്രയിൽ നിന്നുണർന്ന്, കർത്താവിന്റെ ദൂതൻ കൽപിച്ചതുപോലെ പ്രവർത്തിച്ചു; അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്

മനുഷ്യനായ ദൈവം

"അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.... യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽനിന്നു ക്രിസ്തു എന്നുവിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതൽ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്." (മത്തായി 1:1-17) വിചിന്തനം  ക്രിസ്തീയ വിശ്വാസം അനുസരിച്ച് കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലതും സൃഷ്ടിച്ചത് ദൈവമാണ്. മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും. രണ്ടായിരം വർഷംമുന്പ് ബത് ലെഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്ന ശിശു, ഈ ദൈവത്തെ "എന്റെ പിതാവ്" എന്നുവിളിക്കാൻ അധികാരമുള്ള, ദൈവത്തിന്റെ ഏകജാതനാണ്. പുരുഷനെ അറിയാതിരുന്ന കന്യകയായ മറിയം എന്ന മനുഷ്യസ്ത്രീയിൽ വചനം മാംസമായപ്പോൾ പിറന്നു വീണത്‌ നൂറു ശതമാനം ദൈവമായ യേശുക്രിസ്തുവാണ്‌. തലമുറകൾതോറും നൽകപ്പെട്ടിരുന്ന മനുഷ്യകുലത്തിന്റെ രക്ഷകൻ എന്ന ദൈവത്തിന്റെ വാഗ്ദാനം അതിന്റെ പൂർണ്ണതയിൽ എത്തിയത് മനുഷ്യർക്ക് സങ്കൽപ്പിക്കാൻപോലു