പോസ്റ്റുകള്‍

നവംബർ 21, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്

"വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും." (മത്തായി 7:1-2) വിചിന്തനം   സാധാരണഗതിയിൽ ഒരു വ്യക്തിയുടെ അനുദിനജീവിതത്തിലെ പ്രവർത്തികൾ എല്ലാം യുക്തിയിൽ അധിഷ്ഠിതമാണ്. പലപ്പോഴും നമുക്ക് തോന്നാം സ്നേഹം, ദയ, വാത്സല്യം, കോപം, വെറുപ്പ് തുടങ്ങി ഒട്ടനവധിയായ വികാരങ്ങളാണ് നമ്മെ ഓരോ പ്രവർത്തികളും ചെയ്യിക്കുന്നത് എന്ന്. എന്നാൽ, ഈ വികാരങ്ങളെല്ലാം നമ്മെ പ്രവർത്തികൾക്കായി പ്രേരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; അവ ചെയ്യണമോ വേണ്ടയോ എന്ന ആത്യന്തിക തീരുമാനം എടുക്കുന്നത് നമ്മിലെ യുക്തിചിന്തകളാണ്.നമ്മിൽ രൂപീകൃതമാകുന്ന ധാരണകളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി ഉരുത്തിരിയുന്ന തീരുമാനങ്ങളാണ് നമ്മുടെ യുക്തിക്ക് ഉപയുക്തമായ കാരണങ്ങളായി പരിണമിക്കുന്നത്. ഒരു വ്യക്തി അല്ലെങ്കിൽ വസ്തുവിനെ നമ്മുടെ അറിവിനു അനുസൃതമായി വിധിക്കുന്പോഴാണ് അവയെക്കുറിച്ച് ധാരണകളും അഭിപ്രായങ്ങളും നമ്മിൽ രൂപം കൊള്ളുന്നത്‌. ഇപ്രകാരം വസ്തുക്കളെയും വ്യക്തികളെയും വിധിക്കുന്നതിനെ ഒഴിവാക്കിയാൽ പിന്നീട് പ്രവർത്തനോന്