നന്മയായതു നൽകുന്ന ദൈവം
"ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു. മകൻ അപ്പം ചോദിച്ചാൽ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ? അഥവാ, മീൻ ചോദിച്ചാൽ പാന്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നന്മകൾ നൽകും." (മത്തായി 7:7-11) വിചിന്തനം പ്രാർത്ഥന എന്നാൽ പലർക്കും പലതാണ് - ആരാധിക്കാനും സ്തുതിക്കാനും നന്ദിപറയാനും സഹായം ചോദിക്കാനുമൊക്കെ നമ്മൾ പ്രാർത്ഥനകൾ ഉപയോഗിക്കുന്നു. ഒരു വിശ്വാസിയുടെ എല്ലാ പ്രാർത്ഥനകളും സർവശക്തനായ ദൈവവുമായി നടത്തുന്ന സംഭാഷണങ്ങൾ തന്നെയാണ്. ഏതൊരു സംഭാഷണത്തിനും കുറഞ്ഞത് രണ്ടുപേരെങ്കിലും ആവശ്യമുണ്ട്, രണ്ടുപേരിൽനിന്നും പ്രതികരണങ്ങളും ആവശ്യമുണ്ട്. ദൈവവുമായുള്ള മൂന്നുതരം സംഭാഷണങ്ങളും അവയ്ക്ക് ദൈവം നൽകുന്ന പ്രതികരണങ്ങളുമാണ് ഇന്നത്തെ വചനഭാഗത്തിലൂടെ ഈശോ നമുക്ക് വെളിപ്പെടുത്തി തരുന്നത്. ചോദ...