പോസ്റ്റുകള്‍

ഓഗസ്റ്റ് 20, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാവിനെ നിയന്തിക്കണം

"അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവർ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു അവനെ സുഖപ്പെടുത്തി. അവൻ സംസാരിക്കുകയും കാണുകയും ചെയ്തു. ജനക്കൂട്ടം മുഴുവൻ അത്ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രൻ? എന്നാൽ, ഇതു കേട്ടപ്പോൾ ഫരിസേയർ പറഞ്ഞു: ഇവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. അവരുടെ വിചാരങ്ങൾ മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: അന്തച്ച്ചിദ്രമുള്ള ഏതു രാജ്യവും നശിച്ചുപോകും. അന്ത ച് ച്ചി ദ്രമുള്ള നഗരമോ ഭവനമോ നിലനിൽക്കുകയില്ല. സാത്താൻ സാത്താനെ ബഹിഷ്കരിക്കുന്നെങ്കിൽ അവൻ തനിക്കെതിരായിത്തന്നെ ഭിന്നിക്കുകയാണ്; ആ  സ്ഥി തി ക്ക് അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ, നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവാത്മാവിനെക്കൊണ്ടാണ് ഞാൻ പിശാചിനെ ബഹിഷ്കരിക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളിൽ വന്നു കഴിഞ്ഞിരിക്കുന്നു. അഥവാ, ശക്തനായ ഒരു മനുഷ്യന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ച ചെയ്യാൻ ആദ്യംതന്നെ അവന...