പോസ്റ്റുകള്‍

ജനുവരി 6, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കിഴക്കു കണ്ട നക്ഷത്രം

"അ പ്പോൾ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവൻ അവരെ ബേത് ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുന്പോൾ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക.  രാജാവു പറഞ്ഞതു കേട്ടിട്ട് അവർ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവർക്കു മുന്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിനു മുകളിൽ വന്നു നിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു." (മത്തായി 2:7-10) വിചിന്തനം  ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ അന്വേഷിച്ച് പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ യഹൂദർ ആയിരുന്നില്ല. എങ്കിലും, തന്റെ ഏകജാതന്റെ ഭൂമിയിലേക്കുള്ള ആഗമനം അവരും അറിയണം എന്ന് ദൈവം ആഗ്രഹിച്ചു.  നക്ഷത്രങ്ങളിൽ വിജ്ഞാനം അന്വേഷിച്ചിരുന്ന അവർക്ക് ദൈവം രക്ഷകനെക്കുറിച്ചുള്ള അറിവ് നൽകിയത് അവർക്ക് മനസ്സിലാകുന്ന പ്രതീകങ്ങ