യോനായുടെ അടയാളം
"ജനക്കൂട്ടം വർദ്ധിച്ചുവന്നപ്പോൾ അവൻ പറഞ്ഞുതുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്കപ്പെടുകയില്ല: യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമന്റെ വിജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർത്തിയിൽനിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനേക്കാൾ വലിയവൻ! നിനെവേനിവാസികൾ വിധിദിനത്തിൽ ഈ തലമുറയോടുകൂടെ ഉയിർത്തെഴുന്നേൽക്കുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാൽ, യോനായുടെ പ്രസംഗംകേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ ഇതാ, ഇവിടെ യോനായേക്കാൾ വലിയവൻ!" (ലൂക്കാ 11:29-32) വിചിന്തനം യേശു ദൈവരാജ്യത്തിനെ സുവിശേഷം പ്രസംഗിച്ചത് ഒട്ടേറെ അത്ഭുതങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ആണ്. എന്നാൽ, അവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടും ഈശോയുടെ ദൈവീകത്വം അംഗീകരിക്കാൻ മടികാട്ടിയ ധാരാളം യഹൂദർ ഉണ്ടായിരുന്നു. യേശു ചെയ്തിരുന്ന അത്ഭുതങ്ങളെല്ലാം പിശാചിന്റെ സഹായത...