ഇടവിടാതെ പ്രാർത്ഥിക്കുവിൻ
"യേശു അവിടെനിന്നു പുറപ്പെട്ട് ടയിർ, സീദോൻ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോൾ ആ പ്രദേശത്തുനിന്ന് ഒരു കാനാൻകാരി വന്നു കരഞ്ഞപേക്ഷിച്ചു: കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ! എന്റെ മകളെ പിശാചു ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാൽ, അവൻ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാർ അവനോട് അഭ്യർത്ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവൾ നമ്മുടെ പിന്നാലെവന്ന് നിലവിളിക്കുന്നല്ലോ. അവൻ മറുപടി പറഞ്ഞു: ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, അവൾ അവനെ പ്രണമിച്ച് കർത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവൻ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവൾ പറഞ്ഞു: അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതൽ അവളുടെ പുത്രി സൌഖ്യമുള്ളവളായി." (മത്തായി 15:21-28) വിചിന്തനം ഏറെനാളുകളായുള്ള തന്റെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നില്ല ...