പോസ്റ്റുകള്‍

ജനുവരി 7, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പൊന്നും കുന്തുരുക്കവും മീറയും

"അവർ ഭവനത്തിൽ പ്രവേശിച്ച്, ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുന്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപ പാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ച്ചയർപ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്ക് മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി." (മത്തായി 2:11-12) വിചിന്തനം  പൌരസ്ത്യ ദേശത്തുനിന്നും എത്തിയ ജ്ഞാനികൾ,  ക്ലേശകരമായ ഒരു യാത്രക്ക് ശേഷം,  മനുഷ്യകുലത്തിനു മുഴുവൻ രക്ഷ നല്കുന്നതിനായി പിറന്ന രക്ഷകനായ ദൈവത്തെ കണ്ടെത്തുന്നത് ഒരു പുൽക്കുടിലിലാണ്! എന്നാൽ, പരിസരത്തിന്റെ പോരായ്മകളോ അവിടെ സന്നിഹിതരായിരുന്നവരുടെ രൂപഭാവങ്ങളോ അവരെ നിരാശരാക്കുന്നില്ല. തങ്ങളുടെ യാത്ര ഫലദായകമായി എന്നു തിരിച്ചറിഞ്ഞ അവർ, മറ്റൊന്നും ശ്രദ്ധിക്കാതെ, അത്യധികം ആനന്ദത്തോടെ രക്ഷകനായ ദൈവത്തെ കുന്പിട്ട് ആരാധിക്കുകയാണ് ചെയ്തത്. സർവ മഹത്വത്തിന്റെയും ഉടയവനായ ദൈവം പലപ്പോഴും നമുക്ക് മുന്പിലും പ്രത്യക്ഷപ്പെടുന്നത്, നമ്മുടെ സങ്കൽപ്പങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായ ചുറ്റുപാടുകളിലായിരിക്കും. നമ്മുടെ ആഗ്രഹങ്ങൾക്കും ആശയങ്ങൾക്കും അനുസൃതമായല്ലാതെ ദ...