വെള്ളയടിച്ച കുഴിമാടങ്ങൾ
"കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സദൃശ്യരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അ സ്ഥി കളും സർവവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യർക്ക് നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ നിർമ്മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങൾ അലങ്കരിക്കുകയും ചെയ്തുകൊണ്ടു പറയുന്നു, ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തത്തിൽ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്. അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്നു നിങ്ങൾക്കുതന്നെ എതിരായി സാക്ഷ്യം നൽകുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികൾ നിങ്ങൾ പൂർത്തിയാക്കുവിൻ." (മത്തായി 23:27-32) വിചിന്തനം ദൈവത്തിന്റെ പേരുപയോഗിച്ചു സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഉൽസുകരായിരുന്നു നിയമജ്ഞരും ഫരിസേയരും. തങ്ങൾക്കു പ്രയോജനമുള്ളവരെ സംരക്ഷിക്കുന്നതിനായും ഇഷ്ടമില്ലാത്തവരെ ...