പോസ്റ്റുകള്‍

സെപ്റ്റംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിങ്ങളുടെ വിശ്വാസം എവിടെ?

ഇമേജ്
ഒരു ദിവസം യേശുവും ശിഷ്യന്മാരും വഞ്ചിയിൽ കയറി. നമുക്ക് തടാകത്തിന്റെ മറുകരയ്ക്കു പോകാം എന്ന് അവൻ പറഞ്ഞു. അവർ പുറപ്പെട്ടു. അവർ തുഴഞ്ഞുകൊണ്ടിരുന്നപ്പോൾ അവൻ ഉറങ്ങുകയായിരുന്നു. അപ്പോൾ തടാകത്തിൽ കൊടുങ്കാറ്റുണ്ടായി. വഞ്ചിയിൽ വെള്ളം കയറി, അവർ അപകടത്തിലായി. അവർ അടുത്തുവന്ന് ഗുരോ, ഗുരോ, ഞങ്ങൾ നശിക്കുന്നു എന്നുപറഞ്ഞ് അവനെ ഉണർത്തി. അവൻ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവ നിലച്ചു, ശാന്തതയുണ്ടായി. അവൻ അവരോടു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ? അവർ ഭയന്ന് അത്ഭുതത്തോടെ അന്യോന്യം പറഞ്ഞു: ഇവൻ ആരാണ്? കാറ്റിനോടും വെള്ളത്തോടും ഇവൻ കൽപിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ. (ലൂക്കാ 8: 22-25) വിചിന്തനം കൊടുങ്കാറ്റിൽ വഞ്ചി തകരുമെന്നായപ്പോൾ വിശ്വാസം നഷ്ടപ്പെട്ട് ഭയത്തോടെ നിലവിളിക്കുന്ന ശിഷ്യരെയാണ് ഈ വചനഭാഗത്ത് നമ്മൾ കണ്ടുമുട്ടുന്നത്. എന്നാൽ എന്തിലുള്ള വിശ്വാസമാണ് അവർക്ക് നഷ്ടമാകുന്നത്? യേശുവിന് തങ്ങളെ സഹായിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണ് നഷ്ടമായതെങ്കിൽ അവർ യേശുവിനെ വിളിച്ചുണർത്തി പരാതിപറയാൻ മുതിരില്ലായിരുന്നു. താൻ സഞ്ചരിച്ച വഞ്ചിയെ പ്രപഞ്ചശക്തികളുടെ ആക്രമണത്തിന് വിട്ടുകൊടുത്തതുവഴി യേശു