പോസ്റ്റുകള്‍

ഓഗസ്റ്റ് 15, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ധനവാനായ ലാസർ - രണ്ടാം ഭാഗം

"അവൻ വിളിച്ചുപറഞ്ഞു: പിതാവായ അബ്രാഹമേ, എന്നിൽ ക നിയണമേ! തന്റെ വിരൽതുന്പ് വെള്ളത്തിൽ മുക്കി എന്റെ നാവ് തണുപ്പിക്കാനായി ലാസറിനെ അയയ്ക്കേണമേ ! ഞാൻ ഈ അഗ്നിജ്വാലയിൽ കിടന്നു യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു മകനേ, നീ ഓർമ്മിക്കുക: നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൌകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും  സ്ഥാപി ക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കുകയില്ല." (ലൂക്കാ 16:24-27) വിചിന്തനം  ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ നമ്മുടെ കാഴ്ച്ചപ്പാടുകൾക്ക് ദൈവത്തിന്റെ കാഴ്ച്ചപ്പാടുകളുമായുള്ള അന്തരങ്ങളാണ് ഈശോ ചൂണ്ടിക്കാട്ടുന്നത്. ഒട്ടേറെ വൈപരീത്യങ്ങളിലൂടെയാണ് ഈശോ ഈ ഉപമ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്‌. ധനവാനായ ഒരു വ്യക്തിയിലൂടെയും അതീവ ദരിദ്രനും രോഗിയും ആർക്കും വേണ്ടാത്തവനുമായ ലാസറിലൂടെയും ആദ്യം ഈശോ നമ്മെ പഠിപ്പിച്ചത് ജീവിതത്തിലെ സുഖദുഃഖങ്ങൾ  തമ്മിലുള്ള വൈപരീത്യങ്ങളാണ് ( ഒന്ന