പോസ്റ്റുകള്‍

നവംബർ 29, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാറമേൽ സ്ഥാപിതമായ ഭവനം

"എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു. എങ്കിലും അത് വീണില്ല. എന്തുകൊണ്ടെന്നാൽ, അത് പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണൽപ്പുറത്തു ഭവനം പണിത ഭോഷന് തുല്ല്യനായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അത് ഭവനത്തിന്മേൽ ആഞ്ഞടിച്ചു, അത് വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു." (മത്തായി 7:24-27)   വിചിന്തനം  ബാഹ്യാനുഷ്ടാനങ്ങളിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കിയ ഈശോ തന്റെ ഗിരിപ്രഭാഷണം അവസാനിപ്പിച്ചത് ഒരു ഉപമയിലൂടെയാണ്. തന്റെ വചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലവും, തന്നെ ശ്രവിചതിനുശേഷം അവ സ്വീകരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് ഉണ്ടാകാനിരിക്കുന്ന അപകടവും വ്യക്തമാക്കുകയാണ് യേശുവിന്റെ ഈ ഉപമയുടെ ഉദ്ദേശം.  ഈ ഉപമ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് കൊണ