പോസ്റ്റുകള്‍

മേയ് 28, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വചനമാകുന്ന വിത്ത്

"അവൻ പറഞ്ഞു: ദൈവരാജ്യം, ഒരുവൻ ഭൂമിയിൽ വിത്തു വിതയ്ക്കുന്നതിനു സദൃശ്യം. അവൻ രാവും പകലും ഉറങ്ങിയും ഉണർന്നും കഴിയുന്നു. അവൻ അറിയാതെതന്നെ വിത്തുകൾ പൊട്ടിമുളച്ചു വളരുന്നു: ആദ്യം ഇല, പിന്നെ കതിർ, തുടർന്ന് കതിരിൽ ധാന്യമണികൾ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു. ധാന്യം വിളയുന്പോൾ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവൻ അരിവാൾ വയ്ക്കുന്നു." (മർക്കോസ് 4: 26-29) ചിന്ത  യേശു തന്റെ പരസ്യജീവിതകാലത്ത് വളരെ ചുരുങ്ങിയ  സ്ഥ ലങ്ങളിലൂടെ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ, വളരെ കുറച്ചുപേർക്ക്‌ മാത്രമേ യേശുവിനെപ്പറ്റി അറിയാമായിരുന്നുള്ളൂ, അറിയാവുന്നവരിൽ ചെറിയൊരു ശതമാനം മാത്രമേ യേശുവിനെ കർത്താവായി അംഗീകരിച്ചുള്ളൂ. ആയിരക്കണക്കിന് വർഷത്തെ മാനവരാശിയുടെ കാത്തിരിപ്പിനുള്ള ഉത്തരമാണ് യേശു - മനുഷ്യനായി അവതരിച്ച ദൈവം. വെറുമൊരു വഴിയോര പ്രാസംഗികനായി ജീവിച്ച യേശുവിന്റെ വചനം ഇന്നെങ്ങിനെയാണ് ലോകം മുഴുവനും വ്യാപിച്ചത്? ഏശയ്യാ പ്രവാചകനിലൂടെ ദൈവവചനത്തിന്റെ ശക്തി ദൈവം നമുക്ക് വെളിപ്പെടുത്തിതരുന്നുണ്ട്. "മഞ്ഞും മഴയും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ട്‌ മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നൽകി, വി