നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?
"ശിഷ്യന്മാർ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടത്ര അപ്പം ഈ മരുഭൂമിയിൽ എവിടെനിന്നു കിട്ടും? യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? അവർ പറഞ്ഞു: ഏഴ്, കുറേ ചെറിയ മത്സ്യവും ഉണ്ട്. ജനക്കൂട്ടത്തോട് നിലത്തിരിക്കാൻ ആജ്ഞാപിച്ചിട്ട്, അവൻ എഴപ്പവും മത്സ്യവും എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്മാരെ ഏൽപ്പിച്ചു. ശിഷ്യന്മാർ അതു ജനക്കൂട്ടങ്ങൾക്കു വിളന്പി. അവർ ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളും കുട്ടികളും ഒഴികെ നാലായിരം പുരുഷന്മാ രായിരുന്നു. ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവൻ വഞ്ചിയിൽ കയറി മഗദാൻ പ്രദേശത്തേക്കു പോയി." (മത്തായി 15:33-39) വിചിന്തനം അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ഗലീലിക്കടലിന്റെ തീരത്തു സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ച ഈശോയെ വിട്ടുപിരിയാതെ അനുഗമിച്ചവർ ഒട്ടേറെപ്പേരായിരുന്നു. മൂന്നു ദിവസത്തിനുശേഷം യേശു അവിടെനിന്നും മഗദാൻ പ്രദേശത്തേക്ക് പോകുന്നതിനു മുന്നോടിയായി തന്നോടൊപ്പം ഉണ്ടായിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആഗ്രഹിച്ചു. എന്നാൽ, ...