അവർ ജറുസലെമിലേക്ക് തിരിച്ചുപോയി
"യേശുവിന്റെ മാതാപിതാക്കന്മാർ ആണ്ടുതോറും പെസഹാത്തിരുന്നാളിന് ജറുസലെമിൽ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോൾ പതിവനുസരിച്ച് അവർ തിരുന്നാളിനു പോയി. തിരുന്നാൾ കഴിഞ്ഞ് അവർ മടങ്ങിപ്പോന്നു. എന്നാൽ ബാലനായ യേശു ജറുസലെമിൽ തങ്ങി; മാതാപിതാക്കന്മാർ അത് അറിഞ്ഞില്ല. അവൻ യാത്രാസംഘത്തിന്റെകൂടെ കാണും എന്നു വിചാരിച്ച് അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചിട്ടു കാണായ്കയാൽ, യേശുവിനെത്തിരക്കി അവർ ജറുസലെമിലേക്ക് തിരിച്ചുപോയി. മൂന്നുദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാദ്ധ്യായന്മാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്റെ ബുദ്ധിശക്തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു." (ലൂക്കാ 2:41-47) വിചിന്തനം യേശു ആരെന്നു വ്യക്തമായി അറിയാമായിരുന്ന യൌസേപ്പ് പിതാവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലെ പരമപ്രധാനമായ ദൗത്യം ഈശോയുടെ സംരക്ഷണവും പരിപാലനവും ആയിരുന്നു. യേശുവിനെക്കൂടാതെ അവരുടെ ജീവിതത്തിനോ പ്രവർത്തികൾക്കോ യാതൊരു അർത്ഥവും ഉണ്ടായിരുന്നില്ല. എന്നിട്ടും, യേശുവിന്റെ...