പോസ്റ്റുകള്‍

ഒക്‌ടോബർ 15, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കണ്ണാണ് ശരീരത്തിന്റെ വിളക്ക്

"വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തുപ്രവേശിക്കുന്നവർക്ക് വെളിച്ചം കാണാൻ പീഠത്തിൻമേലാണ് വയ്ക്കുന്നത്. കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും." (ലൂക്കാ 11:33-36) വിചിന്തനം  നമ്മുടെയെല്ലാം ജീവിതത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്. ഒരു വസ്തുവിനെ അല്ലെങ്കിൽ വ്യക്തിയെ കാണുന്നമാത്രയിൽതന്നെ, അതിനെക്കുറിച്ച് അല്ലെങ്കിൽ ആ വ്യക്തിയെക്കുറിച്ച് യാതൊരു അറിവുകളും ഇല്ലെങ്കിൽകൂടിയും, നമ്മുടെ മനസ്സിൽ ചില മുൻധാരണകൾ രൂപം കൊള്ളാറുണ്ട്‌. ആ വസ്തുവിനോടുള്ള നമ്മുടെ സമീപനവും ആ വ്യക്തിയോടുള്ള നമ്മുടെ പെരുമാറ്റവ