പോസ്റ്റുകള്‍

നവംബർ 8, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ

"നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജ്യമായി പറയുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുന്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീ ഡി പ്പിച്ചിട്ടുണ്ട്." (മത്തായി 5:10-12) വിചിന്തനം  എട്ടാം ഭാഗം - സ്വർഗ്ഗരാജ്യത്തെപ്രതി പീഡനമേൽക്കുന്നവർ   നീതിയെക്കുറിച്ച് നാലാമത്തെ സുവിശേഷഭാഗ്യത്തിലും, സ്വർഗ്ഗരാജ്യം ആദ്യംതന്നെയും വാഗ്ദാനം ചെയ്ത ഈശോ, അവസാനത്തെ വാഗ്ദാനത്തെ തുടർന്നുള്ള രണ്ടു വാക്യങ്ങളിലൂടെ ഈ സൌഭാഗ്യത്തിനു കൂടുതൽ വ്യക്തത നൽകുന്നുണ്ട്. നമ്മൾ തുടക്കംമുതൽ അവലംബിച്ച മാർഗ്ഗമനുസരിച്ച്,  ഒന്ന് മറ്റൊന്നിന്റെ തുടർച്ച എന്ന രീതിയിൽ, ഈ എട്ടാമത്തെ സുവിശേഷഭാഗ്യത്തെക്കുറിച്ച് ധ്യാനിക്കുന്പോൾ വ്യക്തമാകുന്ന വസ്തുത, ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാര