പോസ്റ്റുകള്‍

ജനുവരി 28, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദൈവത്തിന്റെ ഹിതം

"അവന്റെ അമ്മയും സഹോദരന്മാരും വന്ന് പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാൻ പുറത്തു നിൽക്കുന്നു. അവൻ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്‌ അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരൊ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും." (മർക്കോസ് 3:31-35) വിചിന്തനം  ഇന്നത്തെ വചനഭാഗത്തിലൂടെ  ഈശോ തന്റെ അമ്മയെ അത്യധികമായി ആദരിക്കുകയും, ആ അമ്മയുടെ സ്വഭാവവിശേഷത്തെ എല്ലാവരും ജീവിതത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അടിവരയിട്ടു പറയുകയും ചെയ്യുകയാണ്. കാരണം, പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം നിർവഹിച്ച ഒരു വ്യക്തിയും ഭൂമിയിൽ ജീവിച്ചിരുന്നിട്ടില്ല. ഈശോയെ ഉദരത്തിൽ വഹിക്കുന്നതിനും വളരെമുന്പ് കന്യാമറിയം ചെയ്തത് ദൈവത്തെ ഹൃദയത്തിൽ വഹിക്കുകയാണ്. ദൈവത്തോടും മനുഷ്യനോടുമുള്ള സ്നേഹത്താൽ നിറഞ്ഞ മറിയം,  യാതൊരു വ്യവസ്ഥകളോ നിബന്ധനകളോ ഇല്ലാതെ ദൈവഹിതം തന്റെ ജീവിതത്തിൽ അനുവർത്തിക്കുന്നതിനുള്ള തീരുമാനം എടുത്തു.