പോസ്റ്റുകള്‍

സഹോദരസ്നേഹം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കണ്ണിനുപകരം കണ്ണ്

"കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ചു നിന്റെ ഉടുപ്പ് കര സ്ഥ മാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈൽ ദൂരാൻ പോകാൻ നിന്നെ നിർബ്ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്." (മത്തായി 5:38-42) വിചിന്തനം  സ്നേഹത്തിന്റെ കല്പനയുമായി ലോകത്തിലേക്ക് വന്ന ദൈവം, സ്നേഹം എന്താണെന്നു നമ്മെ പഠിപ്പിക്കുകയാണ് ഇന്നത്തെ ഈ വചനത്തിലൂടെ. അനുദിന ജീവിതത്തിലെ സാധാരണ സംഭവങ്ങൾക്കിടയിൽ മറ്റുള്ളവരോട് എങ്ങിനെയാണ് ഇടപഴകേണ്ടത് എന്നല്ല ഇന്നത്തെ വചനഭാഗം നമുക്ക് പറഞ്ഞു തരുന്നത്. മറ്റുള്ളവർ നമ്മെ അധിക്ഷേപിക്കുകയും മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ നമ്മുടെ പ്രതികരണം ഏതു വിധത്തിലുള്ളതായിരിക്കണം എന്നു നമുക്ക് വ്യക്തമാക്കിതരുകവഴി, ദൈവത്തിന്റെയും മനുഷ്യരുടെയും ചിന്താഗതികൾ തമ്മിലുള്ള അന്തരം ഈശോ വെളിപ്പെടുത്തുകയാണ്. നമ്മോടു തെറ...

അനുകന്പയുള്ളവരാകുക

"ആ ദിവസങ്ങളിൽ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവർക്കു ഭക്ഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. അവൻ ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അനുകന്പ തോന്നുന്നു. ഇവർ മൂന്നുദിവസമായി എന്നോടു കൂടെയാണ്.അവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാൽ വഴിയിൽ തളർന്നു വീണേക്കും. ചിലർ ദൂരെനിന്നു വന്നവരാണ്. ശിഷ്യന്മാർ അവനോടു ചോദിച്ചു: ഈ വിജനസ്ഥലത്ത് ഇവർക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ? അവൻ ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? ഏഴ് എന്നവർ പറഞ്ഞു. അവൻ ജനക്കൂട്ടത്തോട്‌ നിലത്തിരിക്കാൻ ആജ്ഞാപിച്ചു. പിന്നീട്, അവൻ ആ എഴാപ്പം എടുത്ത്, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ചു ജനങ്ങൾക്കു വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനങ്ങൾക്ക് വിളന്പി. കുറെ ചെറിയ മത്സ്യങ്ങളും അവരുടെ പക്കൽ ഉണ്ടായിരുന്നു. അവൻ അവയും ആശീർവദിച്ചു; വിളന്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ ഏകദേശം നാലായിരം പേരുണ്ടായിരുന്നു. അവൻ അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യന്മാരോടൊപ്പം ഒരു വഞ്ചിയിൽ കയറി ദൽമനൂത്താ പ്രദേശത്തേക്ക് പോയി....

അവഗണിക്കപ്പെടുന്ന കടുകുമണികൾ

"അവൻ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിക്ക് സദൃശ്യമാണ്. നിലത്തു പാകുന്പോൾ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്. എന്നാൽ, പാകിക്കഴിയുന്പോൾ അതു വളർന്ന് എല്ലാ ചെടികളെയുംകാൾ വലുതാവുകയും വലിയ ശാഖകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികൾക്ക് അതിന്റെ തണലിൽ ചേക്കേറാൻ കഴിയുന്നു. അവർക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവൻ വചനം പ്രസംഗിച്ചു: ഉപകളിലൂടെയല്ലാതെ അവൻ അവരോടു സംസാരിച്ചിരുന്നില്ല. എന്നാൽ, ശിഷ്യന്മാർക്ക് എല്ലാം രഹസ്യമായി വിശദീകരിച്ചു കൊടുത്തിരുന്നു." (മർക്കോസ് 4:30-34) വിചിന്തനം ഒരുപക്ഷേ, നമ്മുടെ ദൃഷ്ടിയിൽ ഒരു കടുകുമണിയോളം നിസ്സാരമായ മറ്റൊന്നുംതന്നെ കണ്ടെന്നു വരികയില്ല. ഒരു കടുകുമണി നിലത്തുപോയാൽ അതെവിടെയെന്ന് അന്വേഷിക്കുവാനോ, ഒരു കടുകുമണി നിലത്തു കിടക്കുന്നതുകണ്ടാൽ അത് കുനിഞ്ഞെടുക്കുവാനോ നാമാരും ഉദ്യമിക്കാറില്ല. എന്നാൽ, ദൈവരാജ്യത്തിന്റെ സ്ഥിതി അതല്ല. എന്തൊക്കെ ക്ലേശങ്ങൾ സഹിച്ചിട്ടാണെങ്കിലും ദൈവരാജ്യത്തിലെ ഒരു അംഗമാകുകയെന്നതു നാമെല്ലാവരെയും സംബന്ധിച്ചിടത്തോള...

ഉള്ളവനു നൽകപ്പെടും

"അവൻ അവരോടു പറഞ്ഞു: വിളക്കു കൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്മേൽ വയ്ക്കാനല്ലേ? വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ, അവൻ പറഞ്ഞു: നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ. നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ളവനു നല്കപ്പെടും;ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും." (മർക്കോസ് 4:21-25) വിചിന്തനം ലൌകീക സന്പത്ത് വർദ്ധിക്കുന്നത് അത് കഴിയുന്നത്ര കുറച്ച് വ്യയം ചെയ്ത് ബാക്കിയുള്ളവ കൂട്ടിവയ്ക്കുന്പോഴാണ്. എന്നാൽ, ഇവിടെയും ദൈവം ലോകത്തിന്റെ രീതികളിൽനിന്ന് നേരെ വിപരീതമായാണ് പ്രവർത്തിക്കുന്നത്. കാരണം, ദൈവസ്നേഹത്തെപ്രതി നമ്മൾ എന്തെങ്കിലും ആർക്കെങ്കിലും കൊടുത്താൽ, നമ്മൾ കൊടുക്കുന്നതിലും കൂടുതൽ നമുക്ക് ലഭിക്കും! ഇങ്ങനെ ലഭിക്കുന്നവർ പിന്നെയും പിന്നെയും കൊടുത്തുകൊണ്ടിരിക്കും, കൊടുക്കുംതോറും അവർക്ക് ദൈവകൃപകൾ ധാരാളമായി ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ, കൊടുക്കാൻ മടികാണിക്കുന്നവരുടെ ഹൃദയത്തിലെ സ്നേഹത്തിന...

ദൂഷണം പറയുന്ന മനുഷ്യമക്കൾ

"ജറുസലേമിൽനിന്നുവന്ന നിയമജ്ഞർ പറഞ്ഞു: അവനെ ബേൽസെബൂൽ ആവേശിച്ചിരിക്കുന്നു. പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത്. അവൻ അവരെ അടുത്തു വിളിച്ച്, ഉപമകൾ വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങിനെയാണ് സാത്താനെ പുറത്താക്കാൻ കഴിയുക? അന്തച്ചിദ്രമുള്ള രാജ്യം നിലനിൽക്കുകയില്ല. അന്തച്ചിദ്രമുള്ള ഭവനവും നിലനിൽക്കുകയില്ല. സാത്താൻ തനിക്കുതന്നെ എതിരായി തലയുയർത്തുകയും ഭിന്നിക്കുകയും ചെയ്‌താൽ അവനു നിലനിൽക്കുക സാധ്യമല്ല. അത് അവന്റെ അവസാനമായിരിക്കും. ശക്തനായ ഒരുവന്റെ ഭവനത്തിൽ പ്രവേശിച്ച് വസ്തുക്കൾ കവർച്ച ചെയ്യണമെങ്കിൽ ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവർച്ച നടത്താൻ കഴിയൂ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവർ പറയുന്ന  ദൂഷണങ്ങളും ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരു കാലത്തും പാപത്തിൽനിന്നു മോചനമില്ല. അവൻ നിത്യപാപത്തിനു ഉത്തരവാദിയാകും. അവൻ ഇങ്ങനെ പറഞ്ഞത്, തനിക്ക് ആശുദ്ധാത്മാവുണ്ട് എന്ന് അവർ പറഞ്ഞതിനാലാണ്." (മർക്കോസ് 3:22-30) വിചിന്തനം ഹൃദയലാളിത്യത്തോടെ യേശുവിന്റെ പ്രബോധനങ്ങൾ കേൾക്കുകയും അത്ഭുതങ്ങൾ ദർശിക്കുകയും ചെ...

സാബത്ത് മനുഷ്യനുവേണ്ടിയാണ്

"ഒരു സാബത്തുദിവസം അവൻ വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുന്പോൾ, ശിഷ്യന്മാർ കതിരുകൾ പറിക്കാൻ തുടങ്ങി. ഫരിസേയർ അവനോടു പറഞ്ഞു: സാബത്തിൽ നിഷിദ്ധമായത് അവർ ചെയ്യുന്നത് എന്തുകൊണ്ട്? അവൻ ചോദിച്ചു: ദാവീദും അനുചരന്മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോൾ എന്തുചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അബിയാഥർ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ? അവൻ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്." (മർക്കോസ് 2:23-28) വിചിന്തനം ഇന്നത്തെ വചനഭാഗം വായിക്കുന്പോൾ പലർക്കും ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ  സാബത്തിൽ ഭക്ഷണം കഴിച്ചതാണ് ശിഷ്യർ ചെയ്ത തെറ്റ് എന്നതാണ്. എന്നാൽ,  യഹൂദർക്ക് സാബത്തിൽ ഭക്ഷണം നിഷിദ്ധമായിരുന്നില്ല. കുടുംബാംഗങ്ങളോടൊപ്പമുള്ള പ്രാർത്ഥനയും ഭക്ഷണവും സാബത്തിന്റെ ഒരു വലിയ ഭാഗം തന്നെ ആയിരുന്നു.  അതുകൊണ്ട്, കതിരുകൾ പറിച്ചു തിന്ന ക്രിസ്തുശിഷ്യർ...

പാപികളുടെയും ചുങ്കക്കാരുടെയും സ്നേഹിതൻ

"യേശു വീണ്ടും കടൽത്തീരത്തേക്കു പോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവൻ അവരെ പഠിപ്പിച്ചു. അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അവൻ ലേവിയുടെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുന്പോൾ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയുംകൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു. അവൻ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതുകണ്ട് ഫരിസേയരിൽപ്പെട്ട ചില നിയമജ്ഞർ ശിഷ്യരോടു ചോദിച്ചു: അവൻ ചുങ്കക്കാരുടെയും പാപികളുടെയുംകൂടെ ഭക്ഷിക്കുന്നതെന്ത്? ഇതുകേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്." (മർക്കോസ് 2:13-17) വിചിന്തനം  ഇന്നത്തെ വചനഭാഗത്തിൽ, പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുകയും സമയം ചിലവഴിക്കുകയും ചെയ്യുന്ന ഈശോയെ ആണ് നമ്മൾ കണ്ടുമുട്ടുന്നത്. ഈ സംഭവത്തിലൂടെ, ഒരു ക്രിസ്തുശിഷ്യൻ തന്റെ സമൂഹത്തിലുള്ള മറ്റുള്ളവരുമായി എപ്രകാരം ഇടപഴകണം എന്ന് ഈശോ കാണിച്ചുതരുന്നുണ്ട്. സമൂഹത്തില...

കർത്താവിന്റെ കരത്തിന്റെ കീഴിൽ

"എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു. കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നുകേട്ട അയൽകാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവർ ശിശുവിന്റെ പരിച് ഛേ ദനത്തിന് വന്നു. പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവന് പേരുനല്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം. അവർ അവളോട്‌ പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേരില്ലല്ലോ. ശിശുവിന് എന്ത് പേരുനല്കാനാണ് ആഗ്രഹിക്കുന്നത് എന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അത്ഭുതപ്പെട്ടു. തൽക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ടു സംസാരിക്കാൻ തുടങ്ങി. അയൽക്കാർക്കെല്ലാം ഭയമുണ്ടായി: യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു" (ലൂക്കാ 1:57-66) വിചിന്തനം  പാപം ചെയ്ത് ദൈവത്തിൽനിന്നും...

നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌

"ആ ദിവസങ്ങളിൽ, മറിയം യൂദയായിലെ മലന്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് തിടുക്കത്തിൽ യാത്ര പുറപ്പെട്ടു. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടി. എലിസബത്ത്‌ പരിശുദ്ധാത്മാവ് നിറഞ്ഞവളായി. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി." (ലൂക്കാ 1:39-45) വിചിന്തനം  ദൈവമാതാവാകുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ പരിശുദ്ധ അമ്മ ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശനസമയംവരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും ഉണ്ടായിരുന്നിരിക്കണം. എന്നാൽ, ദൈവഹിതത്തിനു തലകുനിച്ചശേഷം മറിയം തന്റെ എല്ലാ പദ്ധതികളും ഉപേക്ഷിച...

മനുഷ്യനായ ദൈവം

"അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.... യാക്കോബ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽനിന്നു ക്രിസ്തു എന്നുവിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ, അബ്രാഹം മുതൽ ദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതൽ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്." (മത്തായി 1:1-17) വിചിന്തനം  ക്രിസ്തീയ വിശ്വാസം അനുസരിച്ച് കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലതും സൃഷ്ടിച്ചത് ദൈവമാണ്. മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും. രണ്ടായിരം വർഷംമുന്പ് ബത് ലെഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്ന ശിശു, ഈ ദൈവത്തെ "എന്റെ പിതാവ്" എന്നുവിളിക്കാൻ അധികാരമുള്ള, ദൈവത്തിന്റെ ഏകജാതനാണ്. പുരുഷനെ അറിയാതിരുന്ന കന്യകയായ മറിയം എന്ന മനുഷ്യസ്ത്രീയിൽ വചനം മാംസമായപ്പോൾ പിറന്നു വീണത്‌ നൂറു ശതമാനം ദൈവമായ യേശുക്രിസ്തുവാണ്‌. തലമുറകൾതോറും നൽകപ്പെട്ടിരുന്ന മനുഷ്യകുലത്തിന്റെ രക്ഷകൻ എന്ന ദൈവത്തിന്റെ വാഗ്ദാനം അതിന്റെ പൂർണ്ണതയിൽ എത്തിയത് മനുഷ്യർക്ക് സങ്കൽപ്പിക്കാൻ...

പാപികളുടെ സ്നേഹിതനായ മനുഷ്യൻ!

"ഈ തലമുറയെ എന്തിനോടാണ്‌ ഞാൻ ഉപമിക്കേണ്ടത്‌? ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങൾ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികൾക്കു സമാനമാണ് ഈ തലമുറ. യോഹന്നാൻ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായി വന്നു. അവൻ പിശാചു ബാധിതനാണെന്നു അപ്പോൾ അവർ പറയുന്നു. മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ അവർ പറയുന്നു: ഇതാ, ഭോജന പ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ! എങ്കിലും ഞാനം അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു." (മത്തായി 11:16-19) വിചിന്തനം   ചന്തസ്ഥലത്തു കൂട്ടംകൂടിയിരുന്നു  നേരംപോക്കിനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനും  നിരർത്ഥകമായ കാര്യങ്ങൾ ചെയ്തിരുന്ന കുട്ടികൾ യേശുവിന്റെ കേൾവിക്കാർക്ക് സുപരിചിതർ ആയിരുന്നു. വലിയ വിവാഹവും അതിനോടനുബന്ധിച്ചുള്ള ആഘോഷം നടക്കുന്നുവെന്ന നാട്യേന കുഴലൂതുകയും, ഒരു മരണവീട്ടിലെന്നപോലെ വിലാപഗാനം ആലപിക്കുകയും ചെയ്യുന്നത് ഒക്കെ അവരുടെ നേരംപോക്കു...

ശാന്തശീലനും വിനീതഹൃദയനുമായ ഈശോ

"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്തായി 11:28-30)  വിചിന്തനം  ലോകത്തിന്റെ ദൃഷ്ടിയിൽ നുകം എന്നത് അടിമത്തത്തിന്റെ അടയാളമാണ് - കൃഷിയിടങ്ങളിൽ ഉഴുന്ന കാളകൾ മുതൽ തോളിൽ നുകംവച്ചു ചങ്ങലകളാൽ പൂട്ടപ്പെട്ട അടിമകൾ വരെയുള്ള എല്ലാവരും ഈ അടിമത്തത്തിന്റെ ഭാരംപേറി അധ്വാനിച്ചു തളർന്നവരാണെന്നു യേശുവിന്റെ കേൾവിക്കാർക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, ശാരീരിക അടിമത്തത്തേക്കാൾ ആത്മീയമായ ബന്ധനങ്ങൾമൂലം ക്ലേശിക്കുന്നവരോടാണ്‌ ഈശോ ഇവിടെ സംസാരിക്കുന്നത്. പാപം ആത്മാവിൽ ഏൽപ്പിച്ച ക്ഷതങ്ങൾമൂലം ആത്മീയവും ശാരീരികവുമായ അടിമത്തങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ജനങ്ങൾക്ക്‌ ആശ്വാസം പകരാനാണ് ദൈവം സ്വർഗ്ഗംവിട്ടിറങ്ങി ഭൂമിയിൽ വന്നത്. യേശു നമുക്കായി ഒരുക്കിവച്ചിരിക്കുന്ന നുകം അവിടുത്തെ ശിഷ്യത്വമാണ്. അമിത ഭാരത്താൽ നമ്മുടെ...

നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു

"ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുന്പോൾ, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യൂദയായിൽനിന്നും ജറൂസലേമിൽനിന്നും ഫരിസേയരും നിയമാദ്ധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താൻ കർത്താവിന്റെ ശക്തി അവനിൽ ഉണ്ടായിരുന്നു. അപ്പോൾ, ചിലർ ഒരു തളർവാതരോഗിയെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു. അവർ അവനെ അകത്ത് യേശുവിന്റെ മുന്പിൽ കൊണ്ടുവരാൻ ശ്രമിച്ചു. ജനക്കൂട്ടം നിമിത്തം അതു സാധിക്കാത്തതുകൊണ്ട്, അവർ പുരമുകളിൽ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്റെ മുൻപിലേക്ക് ഇറക്കി. അവരുടെ വിശ്വാസംകണ്ട് അവൻ പറഞ്ഞു: മനുഷ്യാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന ഇവൻ ആര്? ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുക? അവരുടെ വിചാരം മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഹൃദയത്തിൽ ചോദിക്കുന്നത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റ് നടക്കുക എന്നു പറയുന്നതോ? ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട്‌ എന്നു നിങ്ങൾ അറിയേണ്ടതിന് യേശു തളർവാതരോഗിയോടു പറഞ്ഞു: ഞാൻ ന...

യേശുവിന് അവരുടെമേൽ അനുകന്പ തോന്നി

"യേശു അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു. ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ, യേശുവിന് അവരുടെമേൽ അനുകന്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയിരുന്നു. അവൻ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ." (മത്തായി 9:35-38)  വിചിന്തനം  യേശു തന്റെ പരസ്യജീവിതത്തിന്റെ നല്ലൊരു ഭാഗവും ചിലവഴിച്ചത് ജനങ്ങളെ പഠിപ്പിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനും രോഗികളെയും ആകുലരെയും സുഖപ്പെടുത്തി അവർക്ക് ആശ്വാസം നൽകുവാനുമാണ്. ലക്ഷ്യബോധമില്ലാതെ പാപാന്ധകാരത്തിൽ ഉഴലുന്ന ജനക്കൂട്ടങ്ങളാണ് യേശുവിനെ എല്ലാറ്റിടത്തും എതിരേറ്റിരുന്നത്. അവരെ നയിക്കുവാൻ ഭരമേൽപ്പിക്കപ്പെട്ടിരുന്ന പുരോഹിതരും നിയമജ്ഞരുമൊക്കെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം ഉത്സുകരായിരുന്നു. ജനങ്ങളുടെ വേദനയിൽ ചിലപ്പോഴൊക്കെ അവർ സഹതാപം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അവരുടെ സഹതാപം ഒരിക്കലും ജനങ്ങളു...

നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?

"ശിഷ്യന്മാർ ചോദിച്ചു: ഇത്ര വലിയ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻ വേണ്ടത്ര അപ്പം ഈ മരുഭൂമിയിൽ എവിടെനിന്നു കിട്ടും? യേശു അവരോടു ചോദിച്ചു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? അവർ പറഞ്ഞു: ഏഴ്, കുറേ ചെറിയ മത്സ്യവും ഉണ്ട്. ജനക്കൂട്ടത്തോട്‌ നിലത്തിരിക്കാൻ ആജ്ഞാപിച്ചിട്ട്‌, അവൻ എഴപ്പവും മത്സ്യവും എടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്ച് ശിഷ്യന്മാരെ ഏൽപ്പിച്ചു. ശിഷ്യന്മാർ അതു ജനക്കൂട്ടങ്ങൾക്കു വിളന്പി. അവർ ഭക്ഷിച്ചു തൃപ്തരായി. ബാക്കി വന്ന കഷണങ്ങൾ ഏഴു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷിച്ചവർ സ്ത്രീകളും കുട്ടികളും ഒഴികെ നാലായിരം പുരുഷന്മാ രായിരുന്നു. ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവൻ വഞ്ചിയിൽ കയറി മഗദാൻ പ്രദേശത്തേക്കു പോയി." (മത്തായി 15:33-39) വിചിന്തനം  അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ഗലീലിക്കടലിന്റെ തീരത്തു സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ച ഈശോയെ വിട്ടുപിരിയാതെ അനുഗമിച്ചവർ ഒട്ടേറെപ്പേരായിരുന്നു. മൂന്നു ദിവസത്തിനുശേഷം യേശു അവിടെനിന്നും മഗദാൻ പ്രദേശത്തേക്ക് പോകുന്നതിനു മുന്നോടിയായി തന്നോടൊപ്പം ഉണ്ടായിരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആഗ്രഹിച്ചു. എന്നാൽ, ...

വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്

"വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും." (മത്തായി 7:1-2) വിചിന്തനം   സാധാരണഗതിയിൽ ഒരു വ്യക്തിയുടെ അനുദിനജീവിതത്തിലെ പ്രവർത്തികൾ എല്ലാം യുക്തിയിൽ അധിഷ്ഠിതമാണ്. പലപ്പോഴും നമുക്ക് തോന്നാം സ്നേഹം, ദയ, വാത്സല്യം, കോപം, വെറുപ്പ് തുടങ്ങി ഒട്ടനവധിയായ വികാരങ്ങളാണ് നമ്മെ ഓരോ പ്രവർത്തികളും ചെയ്യിക്കുന്നത് എന്ന്. എന്നാൽ, ഈ വികാരങ്ങളെല്ലാം നമ്മെ പ്രവർത്തികൾക്കായി പ്രേരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ; അവ ചെയ്യണമോ വേണ്ടയോ എന്ന ആത്യന്തിക തീരുമാനം എടുക്കുന്നത് നമ്മിലെ യുക്തിചിന്തകളാണ്.നമ്മിൽ രൂപീകൃതമാകുന്ന ധാരണകളെയും അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി ഉരുത്തിരിയുന്ന തീരുമാനങ്ങളാണ് നമ്മുടെ യുക്തിക്ക് ഉപയുക്തമായ കാരണങ്ങളായി പരിണമിക്കുന്നത്. ഒരു വ്യക്തി അല്ലെങ്കിൽ വസ്തുവിനെ നമ്മുടെ അറിവിനു അനുസൃതമായി വിധിക്കുന്പോഴാണ് അവയെക്കുറിച്ച് ധാരണകളും അഭിപ്രായങ്ങളും നമ്മിൽ രൂപം കൊള്ളുന്നത്‌. ഇപ്രകാരം വസ്തുക്കളെയും വ്യക്തികളെയും വിധിക്കുന്നതിനെ ഒഴിവാക്കിയാൽ പി...