പോസ്റ്റുകള്‍

മേയ് 25, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവരെ തടയരുത്

"അവൻ തൊട്ടനുഗ്രഹിക്കുന്നതിനുവേണ്ടി ശിശുക്കളെ അവന്റെ അടുക്കൽ അവർ കൊണ്ടുവന്നു. ശിഷ്യന്മാരാകട്ടെ അവരെ ശകാരിച്ചു. ഇതു കണ്ടപ്പോൾ യേശു കോപിച്ച് അവരോട് പറഞ്ഞു:  ശിശുക്കൾ എന്റെയടുത്ത് വരാൻ അനുവദിക്കുവിൻ. അവരെ തടയരുത്." (മാർക്കോസ് 10:13,14) ചിന്ത  ഏതു തരത്തിലുള്ള ക്രിസ്തുശിഷ്യരാണ് നമ്മൾ? മറ്റുള്ളവരെ ദൈവത്തിങ്കലേക്കു കൊണ്ടെത്തിക്കുന്നവരോ അതോ അവരെ ദൈവത്തിൽനിന്ന് അകറ്റുന്നവരോ? ഗാന്ധിജി സൌത്ത് ആഫ്രിക്കയിൽ ആയിരുന്ന കാലത്ത് ബൈബിളിൽ കൂടി കേട്ടറിഞ്ഞ യേശുവിനെ കൂടുതൽ അടുത്തറിയുന്നതിനായി ഒരു ദിവസം ഒരു ദേവാലയത്തിൽ പോയി. വർണ്ണവിവേചനം നിലവിലിരുന്ന ആ കാലത്ത് വെള്ളക്കാർക്കും  കറുത്തവർക്കും വെവ്വേറെ പള്ളികളുണ്ടായിരുന്നു. ഇതറിയാതെ, വെള്ളക്കാരുടെ ഒരു ദേവാലയത്തിൽ ആണ് ഗാന്ധിജി എത്തിച്ചേർന്നത്‌. യേശുവിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെന്നു കേട്ടപ്പോൾ ആ പള്ളിയിലെ അച്ഛൻ പറഞ്ഞു: യേശുവിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ നിങ്ങളോട് പറയാൻ എനിക്കാവും, എങ്കിലും നിങ്ങൾ ഒരു വെള്ളക്കാരനല്ലാത്തതിനാൽ നിങ്ങളോട് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഈയൊരു സംഭവം അനുസ്മരിച്ചുകൊണ്ട് ഏറെ കാലങ്ങൾക്ക് ശേഷം ഗാന്ധിജി പറഞ്ഞു: ...