ഭാരം കുറഞ്ഞ ചുമട്
"അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്." (മത്തായി 11:28-30) വിചിന്തനം സഹനങ്ങൾ മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. യാതൊരു വേദനകളും ബുദ്ധിമുട്ടുകളുമില്ലാതെ ഈ ഭൂമിയിൽ ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്, അങ്ങിനെ ജീവിക്കുന്ന ആരുംതന്നെ ഇല്ല താനും. എന്നിരിക്കിലും ആകുലതകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം നമ്മുടെയൊക്കെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. സഹനങ്ങളിൽനിന്നും മോചനത്തിനായി ദൈവസന്നിധിയെ ശരണം വയ്ക്കുന്നവരോടാണ് ഇന്നത്തെ വചനത്തിലൂടെ ഈശോ സംസാരിക്കുന്നത്. ബുദ്ധിമുട്ടുകളും ഭാരങ്ങളുമായി ദൈവത്തെ സമീപിക്കുന്ന ഒട്ടനവധിപേരുടെ ഒരു തെറ്റിദ്ധാരണ ദൈവം നമ്മുടെ സഹനങ്ങളെയെല്ലാം എടുത്തുമാറ്റി യാതൊരു വേദനകളും ഇല്ലാത്ത ഒരു ജീവിതം തന്നു നമ്മെ അനുഗ്രഹിക്കുമെന്നാണ്. എന്നാൽ യാതൊരു ഭാരങ്ങളുമില്ലാത്ത ഒരു ജീവിതത്തിലേക്കല്ല ഈശോ...