ഫലം തരാത്ത വൃക്ഷം
"അവൻ ഈ ഉപമ പറഞ്ഞു: ഒരുവൻ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതിൽ പഴമുണ്ടോ എന്നു നോക്കാൻ അവൻ വന്നു; എന്നാൽ ഒന്നും കണ്ടില്ല. അപ്പോൾ അവൻ കൃഷിക്കാരനോട് പറഞ്ഞു: മൂന്നുവർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽനിന്നു ഫലം അന്വേഷിച്ചു വരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം? കൃഷിക്കാരൻ അവനോടു പറഞ്ഞു: യജമാനനേ, ഈ വർഷംകൂടെ അതു നിൽക്കട്ടെ. ഞാൻ അതിന്റെ ചുവടുകിളച്ചു വളമിടാം. മേലിൽ അത് ഫലം നല്കിയേക്കാം. ഇല്ലെങ്കിൽ നീയതു വെട്ടിക്കളഞ്ഞുകൊള്ളുക. " (ലൂക്കാ 13:6-9) വിചിന്തനം ബൈബിളിൽ ഉടനീളം ദൈവജനത്തെ മുന്തിരിച്ചെടിയായി വിശേഷിപ്പിച്ചിരിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഈ ഉപമയിലൂടെ ഈശോ വിരൽ ചൂണ്ടുന്നത്, മുന്തിരി തോട്ടത്തിൽ വളർന്നു നില്ക്കുന്ന അത്തിവൃക്ഷങ്ങളുടെ നേരെയാണ്. യഹൂദർ തങ്ങളുടെ മുന്തിരിചെടികൾക്കിടയിൽ അത്തിമരം നടുക സാധാരണയായിരുന്നു. മേൽത്തരം മുന്തിരിപ്പഴങ്ങലെപ്പോലെതന്നെ യഹൂദർ അവരുടെ അത്തിവൃക്ഷത്തിന്റെ ഫലങ്ങളിലും അഭിമാനം കൊണ്ടിരുന്നു. കേടായ അത്തിപ്പഴങ്ങളും കായ്കാത അത്തിമരവുമൊക്കെ അവരെ സംബന്ധിച്ചിടത്തോളം തിന്മയുടെ പ്രതീകങ്ങളായിരുന്നു. മുന്തി...