ദൈവത്തിന്റെ കൃപാവരത്തിനായുള്ള യാചനകൾ
"അന്നന്നു വേണ്ടുന്ന ആഹാരം ഇന്നു ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ." (മത്തായി 6:11-13) വിചിന്തനം പിതാവായ ദൈവത്തെ ലോകമെങ്ങുമുള്ള ജനങ്ങൾ ആരാധിക്കുകയും സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യണം എന്ന പുത്രനായ ദൈവത്തിന്റെ ആഗ്രഹമാണ് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലൂടെ അല്ലെങ്കിൽ കർതൃപ്രാർത്ഥനയിലൂടെ ഈശോ വെളിപ്പെടുത്തുന്നത്. ഏഴു യാചനകൾ അല്ലെങ്കിൽ സ്തുതിപ്പുകളായിട്ടാണ് ദൈവാത്മാവ് ഈ പ്രാർത്ഥനയിലൂടെ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നത്. ഇവയിൽ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു ( പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന ). അവസാനത്തെ നാലെണ്ണം നമ്മുടെ ദുരിതങ്ങളെയും ദൌർബല്യങ്ങളെയും അവിടുത്തെ കൃപാവരത്തിനു സമർപ്പിച്ചുകൊണ്ടുള്ള യാചനകളാണ്. കരുണാമയനായ പിതാവിന്റെ പരിപാലന പ്രതീക്ഷിച്ചുകൊണ്ട് നമ്മൾ അർപ്പിക്കുന്ന ഈ പ്രാർത്ഥനകൾ പൂരിതമാകുന്നതിനാണ് ദൈവത്തിന്റെ " നാമം പൂജിതമാകണം ", " രാജ്യം വരണം ", " ത...