ലോകത്തെ വെറുക്കുന്നവനാണോ യഥാർത്ഥ ക്രിസ്ത്യാനി?
"തന്റെ ജീവനെ സ്നേഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തുന്നു; ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവ് ബഹുമാനിക്കും" (യോഹന്നാൻ 12:25-26) വിചിന്തനം യേശു പല അവസരങ്ങളിലായി ആവർത്തിച്ചു നൽകുന്ന ഒരു സന്ദേശമാണ് ഈ ലോകജീവിതത്തെ വെറുക്കുക എന്നത്. ഇന്നത്തെ വചനഭാഗത്തിലൂടെ അവിടുന്ന് തന്റെ ശിഷ്യരോട് പറയുന്നത്, ഈ ലോകത്തിൽ തന്റെ ജീവനെ ദ്വേഷിക്കുന്നവനാണ് നിത്യജീവൻ നേടുന്നത് എന്നാണ്. ഈ വചനം പലപ്പോഴും ഒട്ടേറെപ്പേരിൽ പലവിധത്തിലുള്ള ആശയകുഴപ്പത്തിനും കാരണമായിട്ടുണ്ട്. സ്വയം വെറുക്കുന്നതിന്റെ ഭാഗമായി സ്വന്തം ശരീരത്തെയും ജീവനെയും പലരീതിയിലും പീഡിപ്പിക്കുകയും അതികഠിനമായ പരിഹാരക്രിയകൾക്കു വിധേയമാക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ, സ്വയം വെറുത്തും ചുറ്റുമുള്ള എല്ലാറ്റിനേയും ദ്വേഷിച്ചും ഈ ലോകത്തിൽ നമ്മൾ ജീവിക്കുവാനാണോ ദൈവം ആഗ്രഹിക്കുന്നത്? "കൊല്ലരുത്" എന്ന ദൈവകല്പനയ്ക്ക് വ്യക്തത നൽകുന്ന തിരുസ്സഭാ പ്രബോധനങ്ങള...