പോസ്റ്റുകള്‍

ജൂൺ 27, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇടവിടാതെ പ്രാർത്ഥിക്കുവിൻ

" ഭഗ്നാശരാകാതെ എപ്പോഴും പ്രാർ ത്ഥി ക്കണം എന്ന് കാണിക്കാൻ യേശു അവരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരെ എനിക്ക് നീതി നടത്തിതരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറെ നാളത്തേക്ക് അവൻ അത് ഗൌനിച്ചില്ല. പിന്നീട് അവൻ ഇങ്ങനെ ചിന്തിച്ചു: ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്ല്യപ്പെടുത്തുന്നതുകൊണ്ട് ഞാനവൾക്ക് നീതി നടത്തികൊടുക്കും. അല്ലെങ്കിൽ അവൾ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കർത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്നു ശ്രദ്ധിക്കുവിൻ. അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തികൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവർക്ക് വേഗം നീതി നടത്തികൊടുക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു. എങ്കിലും മനുഷ്യപുത്രൻ വരുന്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?" (ലൂക്കാ 18:1-8) വിചിന്തനം  സുവിശേഷത്തിലുടനീളം നാം കാണുന്ന ഒ