പോസ്റ്റുകള്‍

ഓഗസ്റ്റ് 10, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബലിമൃഗം

"അടുത്തദിവസം യേശു തന്റെ അടുത്തേക്കു വരുന്നതുകണ്ട് അവൻ പറഞ്ഞു: ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്ന് ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുന്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻ വേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നല്കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന് അവന്റെമേൽ ആവസിക്കുന്നത് ഞാൻ കണ്ടു എന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തി. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലം കൊണ്ട് സ്നാനം നല്കാൻ എന്നെ അയച്ചവൻ എന്നോട് പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ വസിക്കുന്നത് നീ കാണുന്നുവോ, അവനാണ് പരിശുദ്ധാത്മാവ് കൊണ്ട് സ്നാനം നൽകുന്നവൻ. ഞാൻ അത് കാണുകയും ഇവൻ ദൈവപുത്രനാണ്‌ എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു." (യോഹന്നാൻ 1:29-34) വിചിന്തനം  പുരോഹിതനായ സക്കറിയായുടെയും പരിശുദ്ധ അമ്മയുടെ ബന്ധുവായ എലിസബത്തിന്റെയും മകനായിരുന്നു സ്നാപക യോഹന്നാൻ. അതിനാൽ നന്നേ ചെറുപ്പം മുതൽ യോഹന്നാന് യേശുവിനെ അറിയാമായിരിക്കണം. എന്നാൽ, യേശുവിന്റെ മന