പോസ്റ്റുകള്‍

ഫെബ്രുവരി 1, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യേശു ഉറങ്ങുകയായിരുന്നു

"അന്നു സായാഹ്നമായപ്പോൾ അവൻ അവരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കു പോകാം. അവർ ജനക്കൂട്ടത്തെ വിട്ട്, അവൻ ഇരുന്ന വഞ്ചിയിൽത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോൾ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിയിലേക്ക് ആഞ്ഞടിച്ചുകയറി. വഞ്ചിയിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവർ അവനെ വിളിച്ചുണർത്തിപ്പറഞ്ഞു: ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൌനിക്കുന്നില്ലേ? അവൻ ഉണർന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാകുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. അവൻ അവരോടു ചോദിച്ചു: നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസമില്ലേ? അവർ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവൻ ആരാണ്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ!" (മർക്കോസ് 4:35-41) വിചിന്തനം അപകടങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കാൻ ഒട്ടേറെ തയ്യാറെടുപ്പുകൾ ജീവിതത്തിൽ നടത്തുന്നവരാണ് നമ്മൾ. മുൻകാല ദുരന്തങ്ങളിൽനിന്നും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ശ്രദ്ധാപൂർവം അപകടങ്ങളെ ഒഴിവാക്കി ജീവിക്കാൻ ശ്രമിക്കുന്ന നമ്മെ ഇടയ്ക്കൊക്കെ ദുരന്ത...